ക്ഷേമപെൻഷൻ കൈക്കൂലി ആണെന്ന പരാമർശത്തിൽ ഉറച്ച് കെസി വേണുഗോപാൽ; തിരിച്ചടിയാകുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതാക്കൾ

ക്ഷേമപെൻഷൻ കൈക്കൂലി ആണെന്ന പരാമർശത്തിൽ ഉറച്ച് നിന്ന് കെസി വേണുഗോപാൽ. ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ സംഗമത്തിലും നിലപാടിൽ ഉറച്ചു നിൽക്കുന്നതായി കെസി വേണുഗോപാൽ പറഞ്ഞു. എന്നാൽ പെൻഷൻ വിവാദം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് മുതിർന്ന നേതാക്കൾ.

ക്ഷേമപെൻഷൻ വാങ്ങുന്ന ജനങ്ങൾ കൈക്കൂലിക്കാരാണ് എന്ന ആക്ഷേപിക്കുന്നതാണ് കെസി വേണുഗോപാലന്റെ വിവാദ പരാമർശം. നിലമ്പൂർ മണ്ഡലത്തിൽ വോട്ടർമാരുടെ ഇടയിൽ കെസി വേണുഗോപാലന്റെ വിവാദ പരാമർശം സജീവ ചർച്ചയാണ്. എന്നാൽ വിവാദം അവസാനിപ്പിക്കാൻ യുഡിഎഫ് വിളിച്ചുചേർത്ത പെൻഷൻകാരുടെ യോഗത്തിലും കെസി വേണുഗോപാൽ അതേ നിലപാട് ആവർത്തിച്ചു.

ALSO READ: ജമാഅത്തെ ഇസ്ലാമി- യു ഡി എഫ് കൂട്ടുകെട്ടിൽ പ്രിയങ്കഗാന്ധി നിലപാട് വ്യക്തമാക്കണം; എം വി ഗോവിന്ദൻ മാസ്റ്റർ

കെസി വേണുഗോപാൽ നിലപാട് ആവർത്തിക്കുമ്പോഴും വിവാദം നിലമ്പൂരിൽ തിരിച്ചടിയാകുമെന്ന ആശങ്ക യുഡിഎഫ് നേതാക്കൾക്കുണ്ട്. ലീഗ് നേതാക്കൾക്കും ഇക്കാര്യത്തിൽകടുത്ത അതൃപ്തതിയാണ് ഉള്ളത്. ജനങ്ങളുടെ പ്രതിഷേധം വോട്ടായി മാറുമോ എന്നാണ് യുഡിഎഫ് നേതാക്കളുടെ ആശങ്ക പക്ഷേ എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രസ്താവന ആയതിനാൽ നേതാക്കൾക്ക് തള്ളിപ്പറയാനും ആകുന്നില്ല. കെസി വേണുഗോപാലിനെ ന്യായീകരിച്ച് രംഗത്തെത്തുന്ന നേതാക്കൾക്ക് പോലും
ഇക്കാര്യത്തിൽ വിയോജിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News