
വഖഫ് ബില്ലിന്മേലുളള ചര്‍ച്ചയില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കാത്തതിൽ വിചിത്ര ന്യായീകരണവുമായി കെ സി വേണുഗോപാല്‍. പ്രിയങ്കാഗാന്ധിക്ക് അത്യാവശ്യ കാര്യമുള്ളതിനാലാണ് പങ്കെടുക്കാത്തത്. കെ രാധാകൃഷ്ണന്‍ മധുരയില്‍ പോയിട്ടല്ലേ എത്തിയതെന്നും സഭ നടക്കുന്ന ദിവസം പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ നിര്‍ത്തിവയ്ക്കണമായിരുന്നുവെന്ന വിചിത്ര വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്.
മാധ്യമങ്ങള്‍ വിമര്‍ശിച്ചപ്പോള്‍ പങ്കെടുത്തവരാണോ ഞങ്ങളെ ചോദ്യം ചെയ്യുന്നത്. പ്രിയങ്കാ ഗാന്ധിക്ക് അടിയന്തര ആവശ്യമുണ്ടായിരുന്നു. ഏപ്രില്‍ ഒന്നിനാണ് വഖഫ് ബില്‍ അവതരിപ്പിമെന്ന് അറിയിക്കുന്നത്. സഭയിലെ ചർച്ചയിൽ രണ്ടര മണിക്കൂര്‍ സംസാരിച്ചത് കോണ്‍ഗ്രസ് ആണ്. ബി ജെ പിക്കെതിരെ സംസാരിച്ചതിൽ 21 കേസുകള്‍ രാഹുല്‍ ഗാന്ധിക്ക് എതിരെയുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സുരേഷ് ഗോപിയുടെ മറുപടി ആശമാരുടെ സമരത്തിലും കണ്ടതാണെന്ന് ജബല്‍പൂര്‍ വിഷയത്തിലെ കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേന്ദ്രം എല്ലാം തീര്‍ത്തതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്താണ് കേന്ദ്രം തീര്‍ത്തത്. ക്രൂരമായ ആക്രമണമാണ് സംഭവിച്ചത്. എന്ത് നടപടിയാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.
മുനമ്പത്തെ പേര് പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് അവരെ ഒന്നായി കീഴടക്കുന്ന സംഘപരിവാര്‍ രീതി അംഗീകരിക്കില്ല. മുനമ്പത്ത് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഞങ്ങളും പറയുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here