സഞ്ജുവിനെ പിന്തുണച്ചു ശ്രീശാന്തിന് കെസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

Sreesanth sanju Samson

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ചതിന് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) കാരണം കാണിക്കൽ നോട്ടീസ് നൽകി. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് കാരണമാണ് ചാമ്പ്യൻസ് ട്രോഫിയിൽ താരത്തിന് ഇടം ലഭിക്കാഞ്ഞത് എന്ന് വിമർശനം ഉയർന്നിരുന്നു.

വിഷയത്തിൽ സഞ്ജുവിന് പിന്തുണയുമായി ശ്രീശാന്ത് എത്തിയിരുന്നു. എന്നാൽ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ശ്രീശാന്ത് ചട്ടലംഘനം നടത്തി എന്ന് ആരോപിച്ചാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ വിഷയത്തിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.

Also Read: ഇനി ഇന്ത്യൻ ക്രിക്കറ്റ് ജേഴ്സിയിൽ കാവിയില്ല; തിരികെയെത്തി ത്രിവ‍ർണം

പൊതുസമൂഹത്തിനു മുന്നിൽ കെസിഎയുടെ പ്രതിച്ഛായ തകർക്കുന്നതാണ് ശ്രീശാന്തിന്റെ പരാമർശമെന്നും നോട്ടീസിൽ പറയുന്നു. കെസിഎ നിലപാട് എന്തെന്ന് പരിശോധിക്കാതെ അടിസ്ഥാനരഹിതമായ ആരോപണമാണ് ശ്രീശാന്ത് ഉന്നയിച്ചതെന്നും നോട്ടീസിൽ പറയുന്നു.

Also Read: അഭിഷേക് അടിച്ചുകയറിയത് 38 സ്ഥാനങ്ങൾ; സഞ്ജു താഴേക്ക്: പുതിയ ഐസിസി റാങ്കിങ്ങ്

രാജ്യാന്തര താരമെന്ന നിലയിൽ സഞ്ജുവിനെ പിന്തുണയ്‌ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ വിഷയത്തിലുള്ള പ്രതികരണം. ഇതിലാണ് കാരണം ബോധിപ്പിക്കാൻ ശ്രീശാന്തിന് കെസിഎ നോട്ടീസ് നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News