
കേരള നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രോഗ്രസ്സീവ് നെഴ്സ് ഫോറം സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എൻ.എസ്. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.എസ്. സഹകരണ ആശുപത്രിയിൽ രജിസ്റ്റേർഡ് നെഴ്സുമാരുടെ കൺവൻഷൻ ചേർന്നു.
യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ഷിബു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ആർ.വർഷ അദ്ധ്യക്ഷയായിരുന്നു. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു, കെ.ജി.എൻ.എ. സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്, കെ.സി.ഇ.യു. ജില്ലാ സെക്രട്ടറി എം.എസ്. ശ്രീകുമാർ, കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം ദിലീപ്, നെഴ്സിംഗ് കൗൺസിൽ അംഗം സുശീല, യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ജിജിരാജ്, സ്ഥാനാർത്ഥികളായ ഹമീദ്, ലോലിത, എൽ ദീപ, അനീസ എന്നിവർ സംസാരിച്ചു.
ALSO READ : കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം: മരണ കാരണം പുക ശ്വസിച്ചതല്ല: പോസ്റ്റ്മാർട്ടം റിപ്പോർട്ട്
എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡൻ്റ് സുജിത് കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം ദീപ, കെ.ജി.എൻ.എ. ജില്ലാ സെക്രട്ടറി അനീഷ്, യൂണിയൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ ബിജുകുമാർ, അഭിലാഷ് കെ.എസ്, എസ്.അനില, കെ.എസ്. സവിത എന്നിവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി ആർ.അനുരൂപ് സ്വാഗതവും ഏരിയ കമ്മിറ്റിയംഗം നിതീഷ് നന്ദിയും പറഞ്ഞു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here