
2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ കാറ്റഗറിയിൽ സംവരണം ക്ലെയിം ചെയ്ത (NRI ഒഴികെ) വിദ്യാർത്ഥികളിൽ അവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാക്കി.
ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ ഓൺലൈനായി ജൂൺ 2ന് മുമ്പ് അപ്‌ലോഡ് ചെയ്യണം. അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല. നിശ്ചിത സമയത്തിനകം നേറ്റിവിറ്റി രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാകും. ഫോൺ: 0471-2525300, 2332120, 2338487.
Also Read: പ്രിന്റിങ് ടെക്‌നോളജി കോഴ്സുകൾ പഠിക്കാം; ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ബി.ടെക് ലാറ്ററൽ എൻട്രിയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 03 വരെ നീട്ടി.
അപേക്ഷകർ 3 വർഷം/ 2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10 +2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബി.എസ്‌സി ബിരുദം നേടിയവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത നേടി പ്രവേശന പരീക്ഷ പാസായ അപേക്ഷാർത്ഥികൾക്ക് ബി.ടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാം. ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ പ്രവേശനം താൽപ്പര്യമുള്ളവരും ഈ പ്രവേശന പരീക്ഷ എഴുതണം. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

