പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയത് 76 ,230 വിദ്യാർഥികൾ

KEAM RESULT

പുതുക്കിയ കീം എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ യോഗ്യത നേടിയ 76230 പേരിൽ 67505 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.

കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്കുകാരനായ തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസ് പുതുക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തി. പഴയ ലിസ്റ്റില്‍ എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പുതിയ ലിസ്റ്റിൽ സംസ്ഥാന സിലബസ് വിദ്യാർത്ഥിയായ ഷിനോജ് ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. പുതുക്കിയ ലിസ്റ്റിൽ ആദ്യം 100 ൽ 21 സംസ്ഥാന സിലബസ് വിദ്യാർഥികൾ  മാത്രമാണ് ഇടം പിടിച്ചത്. പഴയ റാങ്ക് ലിസ്റ്റിൽ 43 പേരുണ്ടായിരുന്ന സ്ഥാനത്താണ് ഈ സ്ഥിതി. സംസ്ഥാന സിലബസിലെ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയായി പുതിയ റാങ്ക് പട്ടിക.

ALSO READ: “കീം പുതിയ റാങ്ക് പട്ടിക ഇന്ന് തന്നെ പ്രസിദ്ധീകരിക്കും” : മന്ത്രി ആർ. ബിന്ദു

അതേസമയം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ദ്യുതഗതിയിൽ നടപടികൾ പൂർത്തിയാക്കിയാണ് പുതുക്കിയ റാങ്ക് പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്. റാങ്ക് പട്ടിക വൈകിയാൽ വിദ്യാർഥികളുടെ പ്രവേശന നടപടികളെ ബാധിക്കും എന്ന സാഹചര്യത്തിലാണ് സർക്കാർ ഉടൻ റാങ്ക് പട്ടിക തയ്യാറാക്കിയത്.

ALSO READ : വിജിലൻസ് കൈക്കൂലി കേസ്; ഇ ഡി ഡയറക്ടർ രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് കോടതി നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News