സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ താല്പര്യമുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കണം

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ പരിശോധനകളും വിലയിരുത്തലുകളും നടത്തിയതിനു ശേഷം മാത്രമേ കാറുകൾ തെരഞ്ഞെടുക്കാവൂ. സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനുമുമ്പ് ബജറ്റിനെ കുറിച്ച് ധാരണ ഉണ്ടായിരിക്കണം. കാറിന്റെ വിപണി മൂല്യം, പുനർവിൽപ്പന മൂല്യം, ഡിമാൻഡ് തുടങ്ങിയ വിവരങ്ങളെല്ലാം മനസ്സിലാക്കണം.

ALSO READ: വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തണോ? എങ്കിൽ ഇവയൊക്കെ ശ്രദ്ധിക്കുക

അതേസമയം നിശ്ചയിച്ചു വെച്ചിരിക്കുന്ന ബജറ്റിനേക്കാൾ കൂടുതൽ വിലയുള്ള കാർ എടുക്കാതെയിരിക്കുക. സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിന് മുൻപ് ടെസ്റ്റ് ഡ്രൈവ് നടത്താൻ മറക്കരുത്. വാഹനത്തിന് കേടുപാടുകൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം കാർ എടുക്കുക. കാർ വാങ്ങുന്നതിന് മുമ്പ് മെക്കാനിക്കിനെ കൊണ്ടോ അല്ലെങ്കിൽ സർവീസ് സെന്ററിൽ എത്തിച്ചോ പരിശോധന നടത്തുക. അതിലൂടെ വാഹനത്തിന്റെ കേടുപാടുകളെക്കുറിച്ച് കൃത്യമായി മനസിലാക്കാൻ സാധിക്കും. വാഹനത്തിന്‍റെ സർവീസ് റെക്കോർഡ് പരിശോധിക്കുകയും വാഹനത്തിന്റെ മീറ്റർ ബാക്കപ്പ് ചെയ്തിട്ടില്ലായെന്നും ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം വാഹനം എടുക്കാൻ ശ്രദ്ധിക്കുക.

ALSO READ: ‘എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ?’; മുഖ്യമന്ത്രി പിണറായി വിജയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News