കെജ്‌രിവാളിന് ജാമ്യമില്ല?; 10 ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടേക്കും

ദില്ലി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിനൈ ഇഡി കസ്റ്റഡിയിലേക്ക് വിട്ടേക്കുമെന്ന് സൂചന. ഇഡിയുടെ 10 ദിവസത്തേക്കുള്ള കസ്റ്റഡിക്കാണ് അപേക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ്  രാത്രിയാണ് ഇ ഡി കെജ്‌രിവാളിനെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. ഇ ഡി യുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ALSO READ: രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ് കെജ്‌രിവാളിന്റെ അറസ്റ്റുയര്‍ത്തുന്നത്: മന്ത്രി പി രാജീവ്

കഴിഞ്ഞ ദിവസം മുതൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് കെജ്‌രിവാളിന്റെ അറസ്റ്റിൽ നടക്കുന്നത്. ഇന്ന് ദില്ലി പൊലീസ് എഎപി മന്ത്രിമാരായ അതിഷിയെയും സൗരഭിനേയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധിച്ചിരുന്ന പ്രവർത്തകരെയൊക്കെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കേരളത്തിൽ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

ALSO READ: കേരള പൊലീസിന്റെ വേനലവധി പരിശീലനക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News