
ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനത്തിന്റെ പെരുമഴയാണ് എഎപിയും ബിജെപിയും നല്‍കുന്നത്. 24 മണിക്കൂര്‍ കുടിവെള്ള വിതരണത്തിനു വഴിയൊരുക്കുമെന്നാണ് എഎപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. കെജ്രിവാള്‍ ഗ്യാരന്റി എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
അടുത്ത അഞ്ച് വര്‍ഷത്തെ 15 ഗ്യാരന്റികള്‍ അടങ്ങിയതാണ് പ്രകടന പത്രിക. വനിതകള്‍ക്കായുള്ള മഹിളാസമ്മാന്‍ യോജന. യമുന നദിയുടെ ശുചീകരണത്തിന് മുന്‍ഗണന. മുതിര്‍ന്ന പൗരന്മാര്‍ക്ക് പൊതു – സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ. ദില്ലി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ്. വാടകവീടുകളില്‍ താമസിക്കുന്ന നിവാസികള്‍ക്ക് സൗജന്യ വൈദ്യുതിയും കുടിവെള്ളവും എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.
ALSO READ: കേരളത്തിൽ വ്യവസായം ചെയ്യാൻ ആകുമെന്ന ആത്മവിശ്വാസം ഇപ്പോൾ വ്യാപാരികൾക്കുണ്ട്; മന്ത്രി കെ എൻ ബാലഗോപാൽ
അതേസമയം പോളിങ് ബൂത്തുകളിൽ വോളണ്ടിയർമാരെ വിന്യസിക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.ഇവിഎമ്മിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്നും സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കളുടെ ടീം ഇതിനായി സജ്ജമാക്കിയെന്നും ആം ആദ്മി പാർട്ടി കൂട്ടിച്ചേർത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

