ദില്ലി തെരഞ്ഞെടുപ്പ്: എഎപി-ബിജെപി പോര് രൂക്ഷം; ഗുജറാത്തിലെ അമിത് ഷായുടെ ഗുണ്ടായിസം ദില്ലിയിൽ വേണ്ടെന്ന് കെജ്രിവാൾ

AAP VS BJP

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ബിജെപി പോര് രൂക്ഷം. ആം ആദ്മി പ്രവർത്തകർക്കെതിരെ ബിജെപി അക്രമമഴിച്ചുവിട്ടതിൽ അമിത് ഷായെ രൂക്ഷമായി വിമർശിച്ച് അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ അമിത് ഷാ ഗുണ്ടായിസം നടപ്പിലാക്കുന്നത് പോലെ ദില്ലിയിൽ ഗുണ്ടായിസം നടത്താനാവില്ലെന്ന് കേജ്രിവാൾ എക്സ് പോസ്റ്റിൽ കുറിച്ചു. ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് നേരെ ദില്ലി പോലീസ് അക്രമം അഴിച്ചുവിടുകയാണെന്ന് നേതാക്കൾ ആരോപിച്ചിരുന്നു.

ഇതിനുപിന്നിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കെജ്രിവാൾ ചൂണ്ടിക്കാണിച്ചു. അമിത് ഷാ ഗുജറാത്തിൽ ഗുണ്ടായിസം നടപ്പിലാക്കുന്നത് പോലെ ദില്ലിയിൽ നടപ്പിലാക്കാം എന്ന് കരുതിയാൽ അത് അനുവദിക്കില്ലെന്ന് കെജ്രിവാൾ പറഞ്ഞു. ദില്ലിയിൽ തോൽവി ഭയന്ന് ബിജെപി അക്രമം അഴിച്ചു വിടുകയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംങ്ങും വ്യക്തമാക്കി.

ALSO READ; സെയ്‌ഫ് അലിഖാന് കുത്തേറ്റ സംഭവം; വിവാദ പ്രസ്താവനകളുമായി ബിജെപി-ശിവസേന നേതാക്കൾ

ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പരസ്യമായി പണം വിതരണം ചെയ്യുകയാണെന്നും ഇതിനെതിരെ പരാതി നൽകിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും, പകരം ആം ആദ്മി പാർട്ടി പ്രവർത്തകർക്കെതിരെ വ്യാജ പരാതികൾ നൽകി അറസ്റ്റ് ചെയ്യുകയാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു. ത്രികോണ മത്സരം നടക്കുന്ന ദില്ലിയിൽ ദേശീയ നേതാക്കളെയടക്കം രംഗത്തിറക്കി പ്രചരണം കൊഴുപ്പിക്കുകയാണ് ബിജെപിയും ആം ആദമി പാർട്ടിയും.

അതേ സമയം ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ഇന്ന് ന്യൂഡൽഹി മണ്ഡലത്തിൽ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യും. ആം ആദ്മി പാർട്ടിക്ക് വേണ്ടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ദില്ലിയിലെ വിവിധയിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കും. കോൺഗ്രസിനായി രാഹുൽഗാന്ധി ഇന്ന് ദില്ലി മുസതഫബാദ് നിയോജകമണ്ഡലത്തിൽ ജനസഭയിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News