കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്യുന്നു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരായത്. പ്രതിഷേധം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ചോദ്യം ചെയ്യലിന് മുന്നോടിയായി വസതിയിൽ വച്ച് കെജ്‌രിവാൾ മാധ്യമങ്ങളുമായി സംസാരിച്ചു. 11 മണിയോടെ സിബിഐ ആസ്ഥാനത്ത് അരവിന് കെജ്‌രിവാൾ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി എംപിമാരും അദ്ദേഹത്തിന് പിന്തുണ അറിയിച്ചെത്തി. മദ്യനയ അഴിമതികേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്നും താൻ അഴിമതിക്കാരനാണെങ്കിൽ ഈ ലോകത്ത് സത്യസന്ധരായി ആരുമില്ല എന്ന് കെജ്‌രിവാൾ പ്രതികരിച്ചു.

ആപ്പ് പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊലീസിനെയും അർദ്ധസൈനീക വിഭാഗത്തെയും വിന്യസിച്ച് സിബിഐ ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീരി ഗേറ്റിന് സമീപം പ്രതിഷേധിച്ച എഎപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News