എബോള വ്യാപനം: വിമാന, വ്യാപാര ഇടനാ‍ഴികളിൽ നിരീക്ഷണം ഏർപ്പെടുത്തി കെനിയ, നൈജീരിയ രാജ്യങ്ങള്‍

എബോള വ്യാപനത്തിന് പിന്നാലെ വിമാന, വ്യാപാര ഇടനാ‍ഴികളിൽ നിരീക്ഷണം ഏർപ്പെടുത്തി കെനിയ, നൈജീരിയ രാജ്യങ്ങള്‍. ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും എബോളാ വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് അതിർത്തികള്‍, കാർഗോ ഇടനാ‍ഴികള്‍ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയത്. ലോകാരോഗ്യ സംഘടകള്‍ നിർദേശം നൽകിയിരുന്നു. ബുണ്ടിബുഗ്യോ വകഭേദവുമായി ബന്ധപ്പെട്ടാണ് നിലവിൽ എബോള വൈറസ് രോഗവ്യാപനമുള്ളത്. ഈ വകഭേദത്തിന് നിലവിൽ വാക്സിനോ ചികിത്സയോ നിലവിലില്ല.

പ്രധാന ലോജിസ്റ്റിക്സ്, വ്യോമഗതാഗത കേന്ദ്രമായ കി‍ഴക്കൻ ആഫ്രിക്കയിൽ കെനിയ വിമാനത്താവളങ്ങള്‍, കര അതിർത്തി, ഗതാഗത പാതകള്‍ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. കെനിയയിലെ ആരോഗ്യവകുപ്പ് നൽകിയ അറിയിപ്പ് അനുസരിച്ച് മെയ് 18 വരെ 6,34,500-ലധികം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി. യാത്രികർ, ട്രക്ക് ഡ്രൈവർമാർ എന്നിവരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ALSO READ: ട്രംപിന്റെ അടുത്ത ലക്ഷ്യം ക്യൂബയോ? റൗൾ കാസ്ട്രോക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങി അമേരിക്ക

വിമാനത്താവള അതിർത്തികളിൽ പരിശോധന ശക്തിപ്പെടുത്തുന്നത്, ട്രക്ക് ഗതാഗതവും അതിർത്തി കടന്നുള്ള യാത്രകളും നിരീക്ഷിക്കുന്നത്, ദ്രുതഗതിയിലുള്ള പ്രതികരണ സംഘങ്ങളെ സജ്ജമാക്കുന്നത്, ലബോറട്ടറി പരിശോധന ശേഷി വർധിപ്പിക്കൽ തുടങ്ങിയ നടപടികളാണ് തയ്യാറെടുപ്പുകളുടെ ഭാഗമായി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News