
കെനിയയില്‍ ടൂറിസ്റ്റം സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ അഞ്ച് പേര്‍ മലയാളികള്‍. അപകടത്തില്‍ ആറ് പേരാണ് ആകെ മരിച്ചത്. പാലക്കാട്, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്. പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ (41), മകള്‍ ഡെയ്റ (ഏഴ്) എന്നിവരാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനും മകനും പരുക്കേറ്റു. റൂഹി മെഹ്‌റില്‍ മുഹമ്മദ് (18 മാസം) എന്ന കുഞ്ഞും തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29) എന്നിവരും മരിച്ചിട്ടുണ്ട്.
ഖത്തറില്‍ നിന്നാണ് സംഘം കെനിയയിലേക്ക് വിനോദയാത്ര പോയത്. 14 മലയാളികള്‍ സംഘത്തിലുണ്ടായിരുന്നു. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം. 27 പേര്‍ക്ക് പരുക്കുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
Read Also: കപ്പൽ അപകടം: ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ഐസിയുവിൽ തുടരുന്നു: ഡോ ദിനേശ് കദം
കര്‍ണാടക, ഗോവന്‍ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here