‘ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മെസ്സി പന്ത് തട്ടും; നമുക്ക് മുന്നില്‍ തുറക്കുന്നത് വലിയ സാധ്യതകള്‍’: മന്ത്രി പി രാജീവ്

p rajeev

ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഫുട്‌ബോള്‍ ലോകകപ്പ് നേടി ലോകജേതാക്കളായി നില്‍ക്കുന്ന അര്‍ജന്റീന ടീമും മെസ്സിയും കേരളത്തിലെത്തുമ്പോള്‍ നമുക്ക് മുന്നില്‍ തുറക്കുന്നത് വലിയ സാധ്യതകളെന്ന് മന്ത്രി പി രാജീവ്. ഫുട്‌ബോളിനെ അത്രമേല്‍ സ്‌നേഹിക്കുന്ന കേരളം ലോകശ്രദ്ധയാകര്‍ഷിക്കും. മെസ്സി വന്ന നാടെന്ന ഖ്യാതിയും നമ്മുടെ കൊച്ചിക്ക് ലഭിക്കും. കൊച്ചിയെ ഒരു സ്‌പോര്‍ട്‌സ് ഹബ്ബാക്കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ഇതിന്റെ ഭാഗമായുണ്ടാകും. ഇനി നാളുകളെണ്ണി കാത്തിരിക്കാമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Also read – ആറര പതിറ്റാണ്ടായുള്ള മലയോര ജനതയുടെ കാത്തിരിപ്പ്; ഭൂപതിവ് ചട്ടം സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ചതായി മന്ത്രി കെ രാജൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

മെസ്സിയുൾപ്പെടുന്ന അർജന്റീന ടീമിന്റെ കളി നമുക്കൊരുമിച്ച് കൊച്ചിയിൽ കാണാം.

ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബോൾ ലോകകപ്പ് നേടി ലോകജേതാക്കളായി നിൽക്കുന്ന അർജന്റീന ടീമും കൂടെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്ന് ലോകം വാഴ്ത്തുന്ന മെസ്സിയും കേരളത്തിലെത്തുമ്പോൾ അത് നമ്മളെ സംബന്ധിച്ച് വലിയ സാധ്യതകൾ കൂടി തുറന്നുതരികയാണ്. ഫുട്ബോളിനെ അത്രമേൽ സ്നേഹിക്കുന്ന കേരളം ലോകശ്രദ്ധയാകർഷിക്കും. അർജന്റീന ടീമിനെയും ഒരൊ കായികപ്രേമിയേയും കൊച്ചി ഹൃദയപൂർവ്വം സ്വീകരിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി മെസ്സി പന്ത് തട്ടും. കോടിക്കണക്കിനാളുകൾ ടെലിവിഷനിലൂടെ ഈ കളി കാണും. മെസ്സി വന്ന നാടെന്ന ഖ്യാതിയും നമ്മുടെ കൊച്ചിക്ക് ലഭിക്കും.

കൊച്ചിയെ ഒരു സ്പോർട്സ് ഹബ്ബാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം ഇതിന്റെ ഭാഗമായുണ്ടാകും. കായികസംബന്ധമായ വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും നമുക്ക് ഈ കാലയളവിൽ സാധിക്കും. നാളിതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സ്നേഹോഷ്മളമായ സ്വീകരണം മെസ്സിക്കും കൂട്ടർക്കും ലഭ്യമാക്കാൻ നമുക്കൊരുമിക്കാം. നീലയും വെള്ളയും നിറമുള്ള ആ ജേഴ്സിയിൽ കണ്മുന്നിൽ മെസ്സിയുടെ കളി പാടവം ആസ്വദിക്കാം. ഇനി നാളുകളെണ്ണി കാത്തിരിക്കാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News