
രണ്ടാം പിണറായി സർക്കാർ നാലേകാൽ വർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്താകമാനം 150 പാലങ്ങളാണ് പ്രവർത്തി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത്. ചരിത്ര നേട്ടമാണ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഈ രംഗത്ത് കൈവരിച്ചത്.
“5 വർഷം കൊണ്ട് 100 പാലങ്ങൾ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനമായിരുന്നു സർക്കാർ തുടങ്ങിയത്. എന്നാൽ കേവലം 3 വർഷങ്ങൾ കഴിയുമ്പോൾ തന്നെ പാലങ്ങൾ യാഥാർഥ്യമാക്കുന്നതിൽ നാം സെഞ്ചുറി അടിച്ചുവെന്നും ഇപ്പോൾ 150 പാലങ്ങൾ എന്ന നേട്ടത്തിലേക്ക് നമ്മൾ എത്തിയിരിക്കുകയാണെന്നും” മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
“രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ തന്നെ സംസ്ഥാനത്തെ പാലങ്ങളുടെ പ്രവർത്തി പൂർത്തീകരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് നാം കൈവരിച്ച നേട്ടം. ഓരോ നാട്ടിലും പാലങ്ങൾ യാഥാർഥ്യമാക്കുമ്പോൾ കേവലമൊരു പദ്ധതി പൂർത്തീകരിക്കൽ മാത്രമല്ല നാടിൻറെ മുഖച്ഛായയാകെ മാറ്റിമറിക്കുക കൂടിയാണ്.” മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിൽ മാത്രം നാല് പാലങ്ങളാണ് നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത്. പേരാവൂര്‍ മണ്ഡലത്തിൽ നീണ്ടുനോക്കി പാലം, മട്ടന്നൂർ മണ്ഡലത്തിൽ വാട്ടോളി പാലം, കൂളിക്കടവ് പാലം, കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പത്തായക്കല്ല് പാലം എന്നീ പാലങ്ങളുടെ ഉദ്‌ഘാടനം മന്ത്രി നിർവഹിക്കുന്നത് വലിയ വാർത്തയായിരുന്നു. ഇതുപോലെ സംസ്ഥാനത്താകമാനം ലോകോത്തര നിലവാരത്തിൽ നിരവധി പാലങ്ങളാണ് പൂർത്തീകരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

