
ഒമ്പതാം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ വിതരണത്തിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ഐ എ എസിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ മറ്റെല്ലാ സ്കൂളുകളിലും ഈ പരീക്ഷ സുഗമമായി നടന്നിട്ടുണ്ട്. അതേസമയം കോഴിക്കോട് ഒരു സ്കൂളിൽ മാത്രമാണ് ചോദ്യപേപ്പർ വിതരണത്തിൽ ആശയക്കുഴപ്പമുണ്ടായി. പ്രസ്തുത സ്കൂളിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. കണ്ണൂർ കോഴിക്കോട് ജില്ലകളിലെ ചില സ്കൂളുകളിൽ കലാകായിക പരീക്ഷകളുടെ ചോദ്യപേപ്പർ എത്തിയിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

