കേരളത്തെ പട്ടിണിയില്ലാത്ത സംസ്ഥാനമാക്കാൻ കഴിഞ്ഞ പത്ത് വർഷത്തിൽ നമുക്ക് സാധിച്ചു: മന്ത്രി ജി ആർ അനിൽ

Minister G.R. Anil says domestic consumers need not worry

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 10 വർഷം പൂർത്തിയാക്കിയിരിക്കുമ്പോൾ പത്ത് വർഷത്തിൽ പട്ടിണിയില്ലാത്ത ഒരു കേരളമുണ്ടാക്കാൻ സാധിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ. 65,000 കുടുംബങ്ങൾക്കുള്ള മുൻഗണന റേഷൻ കാർഡുകളുടെ വിതരൺോദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൽ പുതുചരിത്രം രചിച്ച വർഷമാണ് കഴിഞ്ഞ 10 വർഷമെന്നും ഇടതുപക്ഷ ബദൽ എങ്ങനെ വരാമെന്ന് പ്രവർത്തനങ്ങളിലൂടെ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പട്ടിണിയില്ലാത്ത നാടാക്കി കേരളചത്തെ മാറ്റുന്നതിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഇടപെടൽ വലുതാണ്. ആദിവാസി ഉന്നതികൾ, അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ, തുടങ്ങിയ സ്ഥലങ്ങളിൽ മുഴുവൻ പേർക്കും ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. കോവിഡും പ്രളയവും വന്നപ്പോഴും ഒരാളും പട്ടിണികിടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലിനം റേഷൻ കാർഡുകളാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. എല്ലാ കാർഡുളിലും ഉള്ളവർക്ക്‌ ഭക്ഷ്യധാന്യം കൊടുക്കുന്ന സംവിധാനം ഇന്ത്യയിൽ കേരളത്തിൽ മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണന കാർഡുകൾ ലഭ്യമാക്കാൻ തീവ്ര ശ്രെമമാണ് നടത്തിയത്. എല്ലാ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും അർഹത ഉള്ളവരെ കണ്ടെത്തി 7 ലക്ഷത്തിൽ പരം മുൻഗണന കാർഡ്കൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News