
കാർഷിക-ഭക്ഷ്യ സംസ്കരണ മേഖലയിലെ വൈവിധ്യങ്ങളുമായി കേരള അഗ്രോ ഫുഡ്‌പ്രോ. പുത്തൻ ഉൽപ്പന്നങ്ങളും, അത്യാധുനിക യന്ത്രസാമഗ്രികളും പ്രദർശിപ്പിച്ച മേള കളമശ്ശേരിയിലെ ചാക്കോളാസ് പവിലിയനിലാണ് നടക്കുന്നത്. വിവിധ തരം ഭക്ഷ്യ ഉത്പ്പന്നങ്ങൾ, കാർഷിക മേഖലയ്ക്ക് മുതൽ കൂട്ടാകുന്ന നൂതന സാങ്കേതിക വിദ്യകൾ, എന്നിവയെല്ലാം കോർത്തിണക്കിയാണ് കേരള അഗ്രോ ഫുഡ്‌പ്രോ മേളയ്ക്ക് തുടക്കമായത്.
മേളയിൽ ഭക്ഷ്യ സംസ്കരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വിവിധ സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന മേള മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മൂല്യവർധിത ഉത്പ്പന്നങ്ങൾ, അത്യാധുനിക യന്ത്രസാമഗ്രികൾ എന്നിവയുടെ വിപുലമായ ശേഖരം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 23 വരെ കളമശ്ശേരിയിലെ ചാക്കോളാസ് പവിലിയനിലാണ് പ്രദർശനം നടക്കുന്നത്.
English Summary: Kerala Agro Food Pro has begun at Chackolas Pavilion, Kalamassery, showcasing innovative agri-food products and modern machinery. The fair highlights diverse food products and advanced technologies supporting and enhancing Kerala’s agricultural and food processing sector

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

