മലയാളികളുടെ കാത്തിരിപ്പിന് വില തരാതെ കേന്ദ്രം; കേരളത്തിന് എയിംസ് അനുമതി ആയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

lok sabha aiims union government

കേരളത്തിന് എയിംസ് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ഇന്ന് ലോക് സഭയിലാണ് കേന്ദ്ര സക്കാർ ഈ മറുപടി നൽകിയത്. എയിംസിനായി കേരളം കോഴിക്കോട് കിനാലൂരിൽ ഭൂമി കണ്ടെത്തിയതായി അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.

Also read : പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുമെന്നത് വ്യാജ പ്രചാരണം

അതേസമയം കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിൽ മറുപടി നൽകാൻ വീണ്ടും കോടതിയിൽ സാവകാശം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ തന്നെ 22 സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിച്ചപ്പോഴും കേരളത്തെ ഒഴിവാക്കിയതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ മറുപടി മനപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ഹർജിക്കാരം വാദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News