കേരള എയർ സ്‌ക്വാഡ്രൺ എൻസിസി സ്‌കൂബ ഡൈവിംഗ് അഡ്വഞ്ചർ ക്യാമ്പ്

NCC Camp

കേരള എയർ സ്‌ക്വാഡ്രൺ എൻസിസി സ്‌കൂബ ഡൈവിംഗ് അഡ്വഞ്ചർ ക്യാമ്പ് കാപ്പിൽ സംഘടിപ്പിച്ചു. എൻസിസി ഡയറക്ടറേറ്റ് കേരള ലക്ഷദ്വീപിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്‌സും, കേരള എയർ സ്‌ക്വാഡ്രൺ എൻസിസിയും ചേർന്നാണ് സ്‌കൂബ ഡൈവിംഗ് സാഹസിക ക്യാമ്പ് വർക്കല കാപ്പിലെ കടലിൽ സംഘടിപ്പിച്ചത്.

യുവ കേഡറ്റുകൾക്ക് അണ്ടർവാട്ടർ പര്യവേക്ഷണത്തിന്റെ ആവേശം അനുഭവിക്കാനും, സാഹസിക കായിക വിനോദങ്ങളിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനുമാണ് ക്യാമ്പ് നടത്തിയത്.

Also Read: പരിഷ്കരിച്ച പാഠ പുസ്തകങ്ങൾക്ക് കരിക്കുലം കമ്മറ്റി യോഗത്തിൽ അംഗീകാരം; എല്ലാവർഷവും പാഠപുസ്തകം പുതുക്കുന്നത് പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

പാങ്ങോട് സൈനിക കേന്ദ്രത്തിലെ നീന്തൽക്കുളത്തിൽ നടന്ന പ്രാരംഭ പരിശീലന ഘട്ടത്തിൽ 25 ആൺ കേഡറ്റുകളും 25 വനിതാ കേഡറ്റുകളും ഉൾപ്പെടെ 50 കേഡറ്റുകൾ പങ്കെടുത്തു. തിരുവനന്തപുരം ആസ്ഥാനമായുളള വ്യോമസേനയുടെ അഡൈ്വഞ്ചർ നോഡൽ സെല്ലാണ് കേഡറ്റുകൾക്ക് വിദഗ്ദ്ധ പരിശീലന സെക്ഷനുകൾ നൽകിയത്. തുടർന്ന്, വർക്കലയിലെ കാപ്പിലിനടുത്തുള്ള കടലിൽ സ്‌കൂബ ഡൈവിംഗ് നടത്താൻ 13 ആൺ കേഡറ്റുകളും 17 വനിതാ കേഡറ്റുകളും ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച 30 കേഡറ്റുകളെ തെരഞ്ഞെടുത്തു.

കേഡറ്റുകൾക്ക് വിജയകരമായി പരിശീലനവും, ഓപ്പൺ സീ ഡൈവിംഗും പൂർത്തിയാക്കി, കടലിനടിയിലെ പര്യവേക്ഷണം നടത്താനും സാധിച്ചു. വെള്ളത്തിനടിയിലെ ജിവജാലങ്ങൾ, അപൂർവ്വയിനം കടൽ മത്സ്യങ്ങൾ എന്നിവയുൾപ്പെടെ, വൈവിദ്ധ്യമാർന്ന ജീവജാലങ്ങളെയും കാണാനുളള അവസരവും കേഡറ്റുകൾക്ക് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News