കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ: ബാലകലാമേള രജിസ്ട്രേഷൻ ഏപ്രിൽ 26 വരെ

Kala Kuwait

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത്, കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ബാലകലാമേളയുടെ രജിസ്ട്രേഷൻ ഏപ്രിൽ 26ന് അവസാനിക്കും. മെയ് 2ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് കുട്ടികളുടെ മേള അരങ്ങേറുന്നത്.

Also Read: പ്രായപൂര്‍ത്തിയായവര്‍ക്ക് ഇനി മാതാപിതാക്കളുടെ അനുമതിയില്ലാതെ വിവാഹം കഴിക്കാം ; പുതിയ ഫെഡറല്‍ വ്യക്തി നിയമവുമായി യു എ ഇ

കിന്റർഗാർട്ടൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലായി പതിനെട്ടോളം ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ വിവിധ വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. രജിസ്ട്രേഷനും മത്സര നിബന്ധനകൾ അറിയാനും kalakuwait.com എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്നു കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

Also Read: കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ പ്രാബല്യത്തിൽ എത്തുന്നതിന് മുമ്പ് പിഴ അടച്ച് കേസുകൾ തീർക്കാൻ അവസരം

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലി ന്റെ(കെ കെ എൽ എഫ്) ഭാഗമായി കുവൈറ്റിലെ മലയാളികൾക്കായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലേഖനം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് സൃഷ്ടികൾ ക്ഷണിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News