
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയം പൂർത്തിയായതോടെ മത്സരരംഗത്തെ അന്തിമ കണക്ക് വ്യക്തമാവുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ആകെ 2125 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ആദ്യ ഘട്ടത്തിൽ ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 1254 ആയിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇത് 985 ആയി കുറഞ്ഞു. തുടർന്ന് 95 പേർ നാമനിർദ്ദേശപത്രിക പിൻവലിച്ചതോടെ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 890 സ്ഥാനാർത്ഥികളായി.
140 നിയമസഭാ മണ്ഡലങ്ങളിലായി മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളും സ്വതന്ത്രരും അപരന്മാരും ഉൾപ്പെടുന്നതാണ് ഈ പട്ടിക. 2021-ലെ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർത്ഥികളുണ്ടായിരുന്നപ്പോൾ ഇത്തവണ 67 പേർ കുറഞ്ഞതും ശ്രദ്ധേയമാവുകയാണ്. ഇക്കുറി ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള മണ്ഡലം കൊടുവള്ളിയാണ്. ഇവിടെ 13 പേരാണ് മത്സരരംഗത്തുള്ളത്. ദേശീയ, സംസ്ഥാന അംഗീകാരമുള്ള പാർട്ടി സ്ഥാനാർഥികൾക്ക് അവരുടെ പാർട്ടി ചിഹ്നങ്ങളും അനുവദിച്ചു.
Also read : വ്യാജ പ്രചാരണം; ഒല്ലൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ഇനി ഏപ്രിൽ ഒമ്പത് വരെ നീളുന്ന ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുക. വേനൽചൂട് കടുക്കുന്നതിനൊപ്പം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണവും സംസ്ഥാനത്തുടനീളം സജീവമായി തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

