സീറ്റ് നൽകാതെ തഴഞ്ഞു; പ്രതിഷേധമുയർത്തി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ

udf seat conflict

സ്ഥാനാർഥി പട്ടികയിൽ തഴഞ്ഞതിൽ പ്രതിഷേധം പങ്ക് വച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നുസൂർ പാർട്ടിയുടെ അവ​ഗണനയ്ക്കെതിരെ പ്രതികരണം പങ്കുവെച്ചത്. നിയമസഭാ സാധ്യത പട്ടികയിൽ ഉണ്ടായിരുന്നു, അവസാനം തഴയപ്പെടുകയായിരുന്നു, ആരോടും പരാതിയില്ല. തന്നോട് പല കാര്യങ്ങളും പറഞ്ഞുതന്നിട്ടുള്ള ഉമ്മൻചാണ്ടി പോലും ആ ന്യൂനത മനപ്പൂർവ്വം ഒളിപ്പിച്ചുവച്ചു എന്ന പരിഭവമുണ്ട് എന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നുസൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു.

Also read : കെ സുധാകരൻ കോൺഗ്രസ് വിടുന്നു? പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം

പാർട്ടിയുടെ അന്തിമ സ്ഥാനാർഥി പട്ടിക ഉടൻ വരും. CEC വരെ പേര് പരിഗണിച്ചവർക്ക് നന്ദി. എനിക്ക് വേണ്ടി സംസാരിച്ച പ്രിയപ്പെട്ട നേതാക്കളോടുള്ള പ്രത്യേക നന്ദി അറിയിക്കുന്നു. എന്റെ ന്യൂനത എന്താണെന്ന് എന്നെ ബോധ്യപ്പെടുത്തി തന്ന നേതൃത്വം അതിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ല എന്ന് സ്വയം ബോധ്യപ്പെടണം. ആരോടും പരിഭവം ഇല്ല. എന്നോട് പല കാര്യങ്ങളും പറഞ്ഞുതന്നിട്ടുള്ള ഉമ്മൻചാണ്ടി സാർ പോലും ആ ന്യൂനത എന്നോട് മനപ്പൂർവ്വം ഒളിപ്പിച്ചുവച്ചു എന്ന പരിഭവം എനിക്കുണ്ട്. എന്നാലും ഒരു പൊതുപ്രവർത്തകൻ എന്നാൽ ജനപ്രതിനിധി ആകണം എന്നില്ല. നല്ല മനുഷ്യസ്‌നേഹി ആയാൽ മതി എന്ന് അദ്ദേഹം പറയാറുണ്ട്. ഇനിയുള്ള സമയം നല്ല പൊതുപ്രവർത്തകൻ എന്ന പേരിൽ ഈ നാട്ടിൽ ഉണ്ടാകാൻ ശ്രമിക്കും. ജീവിതത്തിന്റെ പ്രാരാബ്ദങ്ങളുമായി പടവെട്ടി ഖദർ ധരിച്ച് ഈ പാർട്ടിയ്ക്ക് വേണ്ടി പണിയെടുക്കുന്നവർ, പ്രവാസലോകത്തിരുന്നു ഈ പാർട്ടിയ്ക്ക് വേണ്ടി എല്ലാ അർഥത്തിലും സേവനം അനുഷ്ഠിക്കുന്നവർ,നിങ്ങളോട് എനിക്ക് പറയാനുള്ളത്.
” നിങ്ങൾ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കൾ ആവുക” എന്നുള്ളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News