കേരളം വിധിയെ‍ഴുതാൻ ഇനി രണ്ടുനാള്‍, ഇന്ന് കൊട്ടിക്കലാശം, കളറാക്കാൻ ഇടതുമുന്നണി

Election Campaign finale kerala

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍ മാത്രം. ആവേശം വാനോളം ഉയർത്തി ഇന്ന് ( ചൊവ്വാ‍ഴ്ച) കൊട്ടിക്കലാശം. പരമാവധി വോട്ടർമാരെ നേരിട്ടുകണ്ടും പര്യടനങ്ങള്‍ നടത്തിയും വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മുന്നണികളും സ്ഥാനാർഥികളും.

പരസ്യപ്രചാരണത്തിന്‌ സമാപനംകുറിച്ചുള്ള കൊട്ടിക്കലാശം കളറാക്കാൻ സർവംസജ്ജമാണ് ഇടതുമുന്നണി. സ്ഥാനാർഥി പ്രഖ്യാപനം മുതൽ പ്രചാരണത്തിലുടനീളം ഇടതുമുന്നണി കൈവരിച്ച മുന്നേറ്റം കൊട്ടക്കലാശത്തിലും പ്രതിധ്വനിക്കും. കൊട്ടിക്കലാശം അതിഗംഭീരമാക്കാൻ എൽഡിഎഫ്‌ ഒരുങ്ങിക്ക‍ഴിഞ്ഞു. വരാനിരിക്കുന്ന വിജയത്തിന്റെ ആരവങ്ങൾ ഇന്ന് കൂടുതൽ ഉച്ചത്തിൽ മുഴങ്ങും. വാദ്യമേളങ്ങളും മുദ്രാവാക്യംവിളികളും ഒത്തുചേരുന്ന തെരഞ്ഞെടുപ്പിന്റെ പൂരമാകുമിന്ന് അരങ്ങേറുക. ഇന്ന് വൈകിട്ടാണ്‌ കൊട്ടിക്കലാശം.

ALSO READ: നിയമസഭാ തെരഞ്ഞെടുപ്പ്: 76,000 ത്തിലധികം പൊലീസ് സേനാംഗങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

എൽഡിഎഫ് സർക്കാർ ക‍ഴിഞ്ഞ 10 വർഷമായി നടപ്പിലാക്കിയ വികസനം മുന്നോട്ടുവച്ചാണ് ഇടതുപക്ഷം ജനങ്ങ‍ളോട് വോട്ട് തേടുന്നത്. എന്നാൽ മറുവശത്ത് സർവ്വത്ര അ‍ഴിമതിയിൽ മുങ്ങിക്കിടക്കുന്ന യുഡിഎഫ് – എൻഡിഎ മുന്നണികള്‍ നുണകളാണ് ആയുധമാക്കുന്നത്. വികസനവിരോധവും വർഗീയതയും മുഖമുദ്രയാക്കിയവർ നാടിനെ തകർക്കാനും മതനിരപേക്ഷതയ്ക്ക് തുരങ്കം വയ്ക്കാനുമാണ് ശ്രമിക്കുന്നത്. നാടിന്റെ വികസനക്കുതിപ്പിന് തടയിടാൻ ശ്രമിച്ചവർക്ക് ജനങ്ങള്‍ വോട്ടിലൂടെ മറുപടി നൽകുമെന്നുറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News