അലകടൽ പോലെ ആവേശം; പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം, നാളെ നിശബ്ദ പ്രചാരണം

അലകടൽ പോലെ ആവേശത്തിമിർപ്പിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊട്ടിക്കലാശത്തിന് സമാപനമായി. നാളെ നിശബ്ദപ്രചാരണമാണ്. വ്യാ‍ഴാ‍ഴ്ച വോട്ടെടുപ്പ് നടക്കും. റോഡ് ഷോകളുമായി സ്ഥാനാർഥികള്‍ പ്രചാരണത്തിന്റെ അവസാനദിവസം മണ്ഡലങ്ങളിൽ സജീവമായി. റോഡ് ഷോകളും റാലിയും കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി.

മാറ്റ് കൂട്ടുന്നതിനായി പാർട്ടി പോപ്പറുകളും ഫോം സ്പ്രേയും ഡിജെയുമെല്ലാം ഉണ്ടായിരുന്നു. വർക്കല, ആറ്റിങ്ങൽ, തൃക്കാക്കര വർക്കല, ബേപ്പൂർ, കളമശ്ശേരി തുടങ്ങി എല്ലാ മണ്ഡലങ്ങളിലും കൊട്ടിക്കലാശം വൻ ആവേശത്തിലായിരുന്നു. ബാൻ്റ് മേ‍ളവും ചെണ്ടമേളയും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ടിനെ മുന്നണികള്‍ പൂരമാക്കി മാറ്റി. മൂന്നാ‍ഴ്ച നീണ്ടു നിന്ന പരസ്യപ്രചാരണത്തിനാണ് ഇന്ന് സമാപനമായത്.

ALSO READ: യുവാക്കൾക്കിടയിൽ വൻ തരംഗമായി മലയാളം റാപ്പ് ഗാനം ‘ മറ്റാര്’

അതേസമയം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയുടെ  പരാമർശത്തിന് മുഖ്യമന്ത്രി മറുപടി നൽകി. നവകേരള സൃഷ്ടിക്കായി എല്ലാവർക്കും മാതൃക തീർത്ത് മുൻപോട്ടു പോകുമെന്ന് മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേമം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയിൽ നീ പോ മോനെ വിജയാ എന്ന പ്രയോഗം നടത്തിയത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ചേർന്നതാണോ ഈ പ്രയോഗം എന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. സ്വന്തം നാട്ടിൽ രണ്ടുവർഷമായി പെൻഷൻ കൊടുക്കാൻ കഴിയാത്തയാളാണ് തെലങ്കാന മുഖ്യമന്ത്രിയെന്ന് അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News