
സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലം മാറ്റുന്നത് പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയം ആയിട്ടാണ് വിഷയം ഉന്നയിക്കുക. വി ജോയ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
അതേസമയം ഗവർണറുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നിയമസഭയിൽ ഇന്നും തുടരും. ചോദ്യോത്തരവേളയില്ലാതെ നേരെ ശൂന്യവേളയിലേക്കാണ് ഇന്നും നാളെയും സഭ കടക്കുക. അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം നൽകിയില്ലെങ്കിൽ മാത്രമേ ശ്രദ്ധ ക്ഷണിക്കലിലേക്ക് നേരെ കടക്കൂ.
ALSO READ: നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ നന്ദി പ്രമേയ ചർച്ച ഇന്നും തുടരും
നീറ്റ് പരീക്ഷ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി ശ്രദ്ധ ക്ഷണിക്കലായി സഭയിൽ വരും. കൊവിഡിന് പിന്നാലെ യുവാക്കൾക്കിടയിൽ പക്ഷാഘാതം വർധിക്കുന്ന സാഹചര്യവും ചർച്ചയാകും. നാളെ നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് സംസാരിക്കും. പിന്നാലെ മുഖ്യമന്ത്രി മറുപടി നൽകും.
The Opposition will raise concerns in the Kerala Assembly today regarding alleged rule violations in government employee transfers through an adjournment motion.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

