ഇന്ധനവില വർധനവിലും വിലക്കയറ്റത്തിലും ചർച്ചയില്ല; പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി

KERALA ASSEMBLY NEW

ഇന്ധനവില വർധനവിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. എംഎൽഎ കെ.എൻ. ബാലഗോപാൽ നൽകിയ നോട്ടീസ് ആണ് തള്ളിയത്. സം​സ്ഥാ​ന​ത്ത് അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​ൽ യു​ഡി​എ​ഫ് സർക്കാ​രി​നെ​തി​രെ സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ആ​ഞ്ഞ​ടി​ച്ചു.

സ​പ്ലൈ​കോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ വി​പ​ണി ഇ​ട​പെ​ട​ലു​ക​ളി​ൽ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

ALSO READ: വാക്ക് പ്രധാനമെന്ന് പറയുന്ന മുഖ്യമന്ത്രി, നികുതി ഇളവ് നൽകി അത് പ്രവർത്തിച്ചു കാണിക്കണം: കെ എൻ ബാല​ഗോപാൽ എംഎൽഎ

ഭാഗികമായി വിഷയം ശരിയാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിന്റെ സാമൂഹ്യ ആഘാതവും സാമ്പത്തിക ആഘാതവും എന്ത് എന്നതുപോലും പരിശോധിക്കുവാൻ സാധിക്കുന്നില്ല എന്നും ആഘാതം പരിശോധിച്ചതിനു ശേഷം മാത്രമേ സർക്കാരിനു നടപടിയെടുക്കാൻ സാധിക്കൂ എന്നും പറഞ്ഞു.

ഇന്ധനവില വർദ്ധനവ് മൂലം സംസ്ഥാന ഖജനാവിലേക്ക് പ്രതിമാസം 150 മുതൽ 180 കോടി രൂപ വരെ അധികമായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കാര്യമായി ബാധിക്കില്ലെന്ന് കെ എൻ ബാലഗോപാൽ സഭയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News