നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഈ മാസം ഏഴിന് ആരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം 7ന് ആരംഭിക്കും. ആകെ 12 ദിവസം ചേരുന്ന സമ്മേളനത്തിൽ പ്രധാന ബില്ലുകള്‍ പരിഗണിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം സമ്മേളനം 24-ാം തീയതി വരെ സമ്മേളനം നീളും. സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും.

also read: മരണാനന്തര ബഹുമതി; ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകൾ ഓഗസ്റ്റ് 21-ാം തീയതിയാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ നിയമനിര്‍മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നു കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്യും.ഓഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായാണു വിനിയോഗിക്കുന്നത്.

also read: ഓണത്തിന് വിലകൂടില്ല ; വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നടപടികളുമായി സർക്കാർ

അതേസമയം കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 1 മുതൽ 7വരെ നിയമസഭ അങ്കണത്തിൽ വച്ചു നടക്കും. ഇത്തവണത്തെ പുസ്തകോത്സവത്തിൽ കൂടുതൽ രാജ്യാന്തര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കും. സാഹിത്യ, സാമൂഹിക, കലാ – സാംസ്കാരിക രംഗങ്ങളിൽ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുമെന്നു സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here