2023ലെ കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

ALSO READ:യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നിക്കി ഹേലി പിന്‍മാറുമെന്ന് റിപ്പോര്‍ട്ട്

സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള ജ്യോതി പുരസ്‌കാരം ടി. പത്മനാഭന് നല്‍കി ആദരിച്ചു. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ് (റിട്ട.) എം. ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായി കേരള പ്രഭ പുരസ്‌കാരം
പ്രഖ്യാപിച്ചിരുന്നു. കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് നടരാജ കൃഷ്ണമൂര്‍ത്തി (സൂര്യ കൃഷ്ണമൂര്‍ത്തി)ക്ക് കേരള പ്രഭ പുരസ്‌കാരം നല്‍കിയത്.

ALSO READ:ലോക്സഭാ തെരഞ്ഞെടുപ്പ്; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിൽ അതൃപ്തി

സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനയ്ക്കു പുനലൂര്‍ സോമരാജന്‍, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കു ഡോ. വി.പി. ഗംഗാധരന്‍, വ്യവസായ-വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രവി ഡി സി, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ.എം. ചന്ദ്രശേഖര്‍, കല (സംഗീതം) മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായണ്‍ എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News