
ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ഫൈനലിൽ പ്രവേശിച്ചു. വെറും രണ്ട് റണ്ണിനാണ് കേരളത്തിന്റെ ഫൈനൽ പ്രവേശനം. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 457 റൺസ് ലക്ഷ്യമാക്കി ബാറ്റേന്തിയ ഗുജറാത്ത് 455 പുറത്തായി. ഇതോടെ കേരളത്തിന് രണ്ടു റൺ ലീഡായി. ഇതാണ് ഫൈനൽ പ്രവേശനത്തിലേക്ക് നയിച്ചത്.
അവേശകരമായ സെമി ഫൈനലിന്റെ അവസാന നിമിഷം നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതാണ് കേരളത്തെ ഫൈനലിലേക്ക് നയിച്ച് ഘടകം. കേരളം ആദ്യ ഇന്നിങ്സില്‍ നേടിയ 457 റൺസ് പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ശക്തമായ പോരാട്ടമായിരുന്നു കാഴ്ചവെച്ചത്.
മൂന്നാം ദിനത്തിൽ കളി നിർത്തുമ്പോൾ ഒന്നിന് 222 എന്ന നിലയില്‍ കേരളത്തിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മുമ്പില്‍ കരിനിഴല്‍ വീഴ്ത്താൻ ഗുജറാത്തിനു സാധിച്ചു. എന്നാല്‍ നാലാം ദിനം ജലജ് സക്സേനയിലൂടെ കേരളം തിരിച്ചടിച്ചു. 33 റണ്ണെടുത്ത മനൻ ഹിൻഗ്രാജിയയെ വിക്കറ്റിനുമുന്നിൽ കുടുക്കി. ഉച്ചഭക്ഷണത്തിനുമുമ്പ് മൂന്ന് വിക്കറ്റുകൾകൂടി വീണത് കേരളത്തിന് പ്രതീക്ഷ നൽകി. സെഞ്ചുറി നേടിയ പ്രിയങ്ക് പഞ്ചാലിനെയും (148) ഉർവിൽ പട്ടേലിനെയും (25) ജലജ് മടക്കി. പുതിയ പന്ത് എടുത്തതോടെ ഹേമങ് പട്ടേൽ (27) വീണു. ഉച്ചഭക്ഷണത്തിനുശേഷം തുടരെ രണ്ട് വിക്കറ്റുകൾകൂടി വീഴ്‌ത്തി പിടിമുറുക്കി.
എന്നാല്‍ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഗുജറാത്തിനെ നാലാം ദിനം സംരക്ഷിച്ചു. വിക്കറ്റ് പോകാതെ പിന്നെ നാലാം ദിനം മറികടന്ന ഗുജറാത്തിന് ഫൈനല്‍ ഉറപ്പിക്കാൻ വേണ്ടിയിരുന്നത് 29 റണ്‍സ് കേരളത്തിന് വേണ്ടിയിരുന്നത് മൂന്ന് വിക്കറ്റ്.
Also Read: തുടക്കം ഗംഭീരം ! ചാമ്പ്യന്‍സ് ട്രോഫിയില്‍ ആറ് വിക്കറ്റിന് ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ
എന്നാൽ അവസാന ദിനം സർവാതെ രക്ഷകന്‍റെ റോളിൽ എത്തി. ജയ്മീത് പട്ടേല്‍ – സിദ്ധാര്‍ഥ് ദേശായ് സഖ്യത്തെ പിരിച്ച് സർവാതെ കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 79 റൺസെടുത്ത ജയ്മീതിനെ പുറത്താക്കി. പിന്നാലെ സിദ്ധാര്‍ഥ് ദേശായിയെ എൽബിയിൽ കുരുക്കി വീണ്ടും കേരളത്തിന് സർവാതെയുടെ സമ്മാനം. അവസാനം ഗുജറാത്തിന്റെ സ്കോർ 455 ൽ നിൽക്കെ അർസാൻ നാഗ്വാശ് വാലയെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലെത്തിച്ച് സർവാതെയിലൂടെ കേരളത്തിന്റെ ഫൈനൽ പ്രവേശനം ഉറപ്പിച്ചു.
ഈ മാസം 26നാണ് രഞ്ജി ട്രോഫി ഫൈനല്‍. ഫൈനലില്‍ വിദര്‍ഭയെയാണ് കേരളം നേരിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here