
ഇടുക്കിയിൽ യുവതിയെ കടന്നുപിടിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ചെന്നാക്കുളം സ്വദേശി സജിമോൻ ഒണക്കപ്പാറയിലാണ് പിടിയിലായത്. ഇയാൾ സജീവ ബിജെപി പ്രവർത്തകനാണ്. ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെയാണ് സജിമോൻ യുവതിയോട് അപമര്യാദയായി പെരുമാറിയത്.
യുവതി ബഹളം വച്ചതോടെ നാട്ടുകാർ കൂടുകയും ബിജെപി പ്രവർത്തകനെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ലൈംഗിക അതിക്രമത്തിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read: രാഹുലിൻ്റെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയായി: സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിന് ഇരയായ അതിജീവിതയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസിൽ മുൻ ബിജെപി നേതാവ് സന്ദീപ് വാര്യറെയും പ്രതി ചേര്‍ത്തു. നിലവിൽ രാഹുൽ ഈശ്വർ അറസ്റ്റിലാണ്. അതിജീവിതയെ ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിച്ചതിനും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുൽ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധന പൂർത്തിയായി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

