രക്ഷതേടി ബ്ലാസ്റ്റേഴ്‌സ്; ഇന്ന് കൊച്ചിയിൽ ഗോവയെ നേരിടും

ഐ എസ് എല്ലിൽ തുടര്‍പരാജയങ്ങളില്‍ നിന്ന് രക്ഷനേടാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കൊച്ചിയിൽ. എഫ് സിഗോവയാണ് എതിരാളികൾ. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയം രുചിച്ച ബ്ലാസ്റ്റേഴ്‌സ് നിലവിൽ 15 മത്സരങ്ങളില്‍ 26 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് . 14 മത്സരങ്ങളില്‍ നിന്ന് 28 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ഗോവ.

Also Read: വലയെറിഞ്ഞത് കായലിലല്ല, മലയാളികളുടെ മനസ്സിൽ… അനശ്വര ഗാന രചയിതാവ് പി ഭാസ്കരൻ്റെ ഓർമയ്ക്ക് ഇന്ന് 17 വയസ്

നിരവധി മാറ്റങ്ങളോടെയാകും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുക. പരിക്കേറ്റ സച്ചിന് പകരം കരൺ ജീത് ആകും ഗോൾ കീപ്പർ. പരിക്ക് മാറി മുന്നേറ്റ താരം ഡിമിത്രിയോസ് ദയമെന്റിക്കോസ് തിരിച്ചെത്തുന്നതിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ. പരിക്ക് മൂലം പുറത്തായിരുന്ന മലയാളി താരം വിബിൻ മോഹനനും മധ്യനിരയിൽ മടങ്ങി എത്തിയേക്കും.

Also Read: നേതാക്കൾ തന്നെ പരസ്യമായി തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോ? മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News