അവസാന നിമിഷത്തിൽ വിജയം! ഐഎസ്എല്ലിൽ ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

kerala-blasters-vs-odisha-fc-isl

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷക്കെതിരെ ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു. ടീം കഴിഞ്ഞ നാലു കളികളിലും തോൽവി അറിയാതെയാണ് മുന്നേറുന്നത്.

കളിയുടെ തുടക്കത്തിൽ ആധിപത്യം സ്ഥാപിച്ച മഞ്ഞപ്പട 12-ാം മിനിറ്റിൽ വിക്ടർ ബെർട്ടോമിയിലൂടെ ആദ്യ ഗോൾ നേടി. എന്നാൽ 27-ാം മിനിറ്റിൽ റഹിം അലി ഒഡിഷയ്ക്കായി സമനില ഗോൾ നേടി. പക്ഷെ പകരക്കാരനായി എത്തിയ മാറ്റിയാസ് ഹെർണാണ്ടസ് അധികസമയത്ത് ഒരു കോർണറിൽ നിന്ന് മികച്ച ഒരു ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സിനായി മൂന്ന് പോയിന്റുകളും പിടിച്ചെടുത്തു.നിലവിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്നും മൂന്നു വിജയവും രണ്ട് സമനിലയും അടക്കം പതിനൊന്ന് പോയിന്റുമായി കേരളം ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News