ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ചു; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ പോയിന്റ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിലെ സാൾറ്റ് ലേക്ക് സ്റ്റേഡിയത്തിൽ (വിവേകാനന്ദ യുവ ഭാരതി ക്രിരംഗം) നടന്ന പോരാട്ടത്തിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഒരു പോയിന്റ് സ്വന്തം പേരിലാക്കിയത്. ഇന്ന് വൈകുന്നേരം നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി പിരിഞ്ഞു.

Also Read: പിഎസ്എല്ലിനെ തഴഞ്ഞ് ഐപിഎൽ തിരഞ്ഞെടുത്തു| താരത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി പാക്കിസ്ഥാൻ ബോർഡ്

ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടിൽ ഈസ്റ്റ് ബംഗാളിനെ തളച്ചത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെ മികച്ച പ്രകടനമാണ്.കളിയുടെ 10-ാം മിനുട്ടിൽ യൂസഫ് എജ്ജെജ്ജാരി പെനാൽട്ടി ഗോൾ നേടി ആതിഥേയരെ മുന്നിലെത്തിച്ചു . എന്നാൽ മുഹമ്മദ് അജ്സൽ അധിക സമയത്ത് കോർണറിൽ നിന്ന് ഗോളു നേടിയതോടെ ബ്ലാസ്റ്റേഴ്‌സ് സമനിലയുറപ്പിച്ചു.നിലവിൽ പതിന്നാലു ടീമുകളടങ്ങുന്ന ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് പന്ത്രണ്ടാം സ്ഥാനത്താണ്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ ബെംഗളൂരു ഗോൾ രഹിത സമനിലയിൽ തളച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News