
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യ പരിശീലകനായി ഡേവിഡ് കാറ്റലയെ നിയമിച്ചു. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ‘ഇറ്റ്സ് ഡൺ’ എന്നാണ് ക്ലബ്ബ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
It’s done ✍🏻
— Kerala Blasters FC (@KeralaBlasters) March 25, 2025
Bienvenido David Català🤝💛#WelcomeDavid #KBFC #KeralaBlasters pic.twitter.com/iXaSXcoaIr
ഐഎസ്എൽ ഫുട്ബോളിൽ ടീമിന്‍റെ ദയനീയ പ്രകടനത്തെ തുടർന്ന് പരിശീലകൻ മൈക്കൽ സ്റ്റാറെയെ ക്ലബ് പുറത്താക്കിയിരുന്നു. ടി ജി പുരുഷോത്തമനായിരുന്നു ഇടക്കാല കോച്ച്.
യൂറോപ്യൻ ഫുട്ബോളിൽ വിപുലമായ അനുഭവമുള്ള സ്പാനിഷ് താരമാണ് കാറ്റല.മുൻ സെൻട്രൽ ഡിഫൻഡറായിരുന്ന കാറ്റല സ്പെയിനിലും സൈപ്രസിലും 500-ലധികം പ്രൊഫഷണൽ മത്സരങ്ങൾ കളിച്ചു. സൈപ്രിയറ്റ് ഫസ്റ്റ് ഡിവിഷനിൽ എഇകെ ലാർനാക്ക, അപ്പോളോൺ ലിമാസോൾ എന്നിവർക്ക് വേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.
ENGLISH NEWS SUMMARY: David Catala has been appointed as the head coach of Kerala Blasters FC. The club itself announced this on social media. The club tweeted, “It’s done, welcome David Catala”

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

