കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകള്‍ക്ക് മുന്നില്‍

2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയ്ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകള്‍ക്ക് മുന്നില്‍.52-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ പ്രതിരോധ താരം കെസിയ വീന്‍ഡോര്‍പിന്റെ സെല്‍ഫ് ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം മുന്നിലെത്തിയത്. കോര്‍ണര്‍ കിക്ക് തടയാനുള്ള ശ്രമത്തിനിടെ പന്ത് നെതര്‍ലന്‍ഡ്‌സ് താരത്തിന്റെ ശരീരത്തില്‍ തട്ടി വലയിലെത്തുകയായിരുന്നു.

Also read:കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനം; പ്രശ്‌നബാധിത മേഖലകൾ സന്ദർശിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി

നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോള്‍ അഴിച്ചുവിട്ടു. ബെംഗളൂരുവിനെക്കാളും ആധിപത്യം ആദ്യ പകുതിയില്‍ പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.പുത്തന്‍ താരോദയമായ ജപ്പാന്റെ ദായ്സുകി സകായ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരം ബോക്സിന് തൊട്ടുവെളിയില്‍ വെച്ച് ഒരു ഫ്രീകിക്ക് നേടിത്തന്നെങ്കിലും അത് മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News