
മലയാളികൾക്ക് പ്രിയപ്പെട്ടതായി പലതും ഉണ്ടാകാം. അവയിൽ ഒന്ന് മുറ്റത്ത് കിടക്കുന്ന വണ്ടി തന്നെയാകും. മക്കളെ പോലെയാണ് പലരും വണ്ടിയെ കൊണ്ടുനടക്കുന്നത്. കൊച്ചുകുട്ടികൾ വരെ വണ്ടിപ്രാന്തന്മാരാകാൻ കാരണം അവരുടെ അപ്പന്മാർതന്നെയാകാം. അസാധ്യമായ മോഡിഫിക്കേഷനുകളും അപൂര്‍വമായ വാഹനങ്ങള്‍ കൊണ്ടും മലയാളികള്‍ എന്നും മറ്റുള്ളവരെ ഞെട്ടിക്കാറുണ്ട്. നിരത്തിലിറങ്ങുന്ന പല വണ്ടികളും ആദ്യം സ്വന്തമാക്കാൻ മലയാളികൾ തിടുക്കം കാണിക്കാറുണ്ട്. മാത്രമല്ല, അവയുടെ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.
കുറച്ചുനാളുകൾ മുമ്പാണ് ടാറ്റ മോട്ടോര്‍സ് പുതിയ ഹാരിയര്‍ ഇവിയുടെ ഓഫ്റോഡിംഗ് ശേഷി തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ടത്. അവിടെയും അതിന്റെ വളയങ്ങൾ ഒരു മലയാളിയുടെ കൈകളിൽ ഭദ്രമായിരുന്നു. പ്രഫഷനല്‍ ഓഫ്‌റോഡറും ആര്‍എഫ്‌സി ചാമ്പ്യനുമായ ഡോ. മുഹമ്മദ് ഫഹദ് ആനപ്പാറയിലൂടെ ഹാരിയര്‍ ഇവി ഓടിച്ച് കയറ്റുന്ന വീഡിയോ നിരവധിപ്പേരെയാണ് ആകർഷിച്ചത്. അതിനെ അതിശയത്തോടെ നോക്കിനിന്നവർക്ക് ഇതാ സമാനമായ രീതിയില്‍ ഇരുവശത്തും മാരകമായ കൊക്കകളുള്ള മലമുകളില്‍ മൂന്ന് കാറുകള്‍ ഓടിച്ച് കയറ്റുന്ന വീഡിയോയും എത്തി, അവിടെയും വളയം മലയാളി യുവാക്കളാണ്.
ഒരു ടൊയോട്ട ഇന്നോവക്കും മഹീന്ദ്ര XUV300 എസ്‌യുവിയുടെയും കൂടെ മാരുതി 800 കൂടെയുണ്ടായിരുന്നു. യുവാക്കളുടെ വീഡിയോ വൈറലായി മാറിയതോടെ ഹാരിയര്‍ ഇവി കയറിയ മല അത്ര ബുദ്ധിമുട്ടുള്ളതായിരുന്നോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. എസ്‌യുവികളുടെ കഴിവുകള്‍ തെളിയിക്കുന്ന തരത്തില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ കൈകാര്യം ചെയ്യുന്ന ലാന്‍ഡ് റോവര്‍ പരസ്യങ്ങളില്‍ നിന്നാണ് ടാറ്റ ഹാരിയര്‍ ഇവി പരസ്യം പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്.
ALSO READ: ബി.സി.സി.ഐക്ക് കനത്ത പ്രഹരം; കൊച്ചി ടസ്ക്കേഴ്സിന് 538 കോടി രൂപ നൽകണം, വിധി ബോംബെ ഹൈക്കോടതി ശരിവച്ചു
ഇതേ പാത പിന്തുടര്‍ന്ന് വാഗമണിലെ ആനപ്പാറ കയറിയ ഹാരിയര്‍ ഇവിയുടെ പരസ്യം അടിപൊളി തന്നെ, പക്ഷേ മലയാളി പയ്യന്‍മാര്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര XUV300, മാരുതി 800 എന്നീ കാറുകളിലായി കയറിയത് അതേ മല തന്നെയാണോ എന്ന കാര്യം സംശയമുണ്ട്. ഇത് തൊടുപുഴക്കടുത്തുള്ള ഉരവപ്പാറയാണെന്ന് സംശയമുണ്ട്.
ഈ മൂന്ന് കാറുകളും ഒരു വർഷം മുമ്പാണ് മലകയറ്റിയതെന്നാണ് തോന്നുന്നത്. കാരണം abhi_jith3421 എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ ഇതിന്റെ മറ്റൊരു വീഡിയോ 2024 ജൂലൈയില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഹാരിയറിന്റെ പരസ്യം വൈറലായതോടെ വീഡിയോ എഡിറ്റ് ചെയ്ത് വീണ്ടും പങ്കുവെച്ചതാകാനാണ് സാധ്യത.
ഇന്‍സ്റ്റാഗ്രാം റീലിലുള്ള മൂന്ന് വാഹനങ്ങളും ടു-വീല്‍ ഡ്രൈവ് മോഡലുകളാണെങ്കിലും ടാറ്റ ഹാരിയര്‍ ഇവിയില്‍ AWD വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. ഹെക്‌സ, സഫാരി സ്റ്റോം എന്നിവയ്ക്ക് ശേഷം RWD, QWD (ക്വാഡ് വീല്‍ ഡ്രൈവ്) ഓപ്ഷനുകളുമായി വരുന്ന ആദ്യ ടാറ്റ കാറാണ് ഇത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here