കേരള ബജറ്റ് 2024; ഹജ്ജ് തീര്‍ത്ഥാടനത്തിന് 1 കോടി

കേരള ബജറ്റ് 2024ല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് 1 കോടി വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അതേസമയം തീരദേശ വികസനത്തിനായി പുതിയ പദ്ധതികളും ബജറ്റില്‍ വകയിരുത്തി. മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ വകയിരുത്തും. തീരദേശത്തുളളവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായ പുനര്‍ഗേഹത്തിന് 40 കോടി അനുവദിച്ചതായും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

ALSO READ:‘സ്ത്രീ സുരക്ഷക്കും നിർഭയ പദ്ധതിക്കും 10 കോടി’ അനുവദിച്ചു

കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണ് ഈ വര്‍ഷം വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി സഭയില്‍ പറഞ്ഞു. അതേസമയം സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുമെന്നും, പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. കായിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:“ട്രാന്‍സ്‌ജെന്‍ഡര്‍ മഴവില്ല് പദ്ധതിക്ക് 2 കോടി”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News