‘സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചു, കേരളം ഒരു ടേക്ക്ഓഫിന് സജ്ജമായി’: സംസ്ഥാനത്ത് ബജറ്റ് അവതരണം ആരംഭിച്ചു

K N Balagopal

സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തിന്റെ സമ്പത്ത് ഘടന അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും കേരളത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയിലാണെന്നും മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ ഗ്യാരണ്ടിയാണ്. സര്‍വീസ് പെന്‍ഷന്‍ കുടിശിക 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാറിന്റെ നയമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശികയ്ക്ക് കാരണം. ഇത് മനസ്സിലാക്കി ജീവനക്കാര്‍ സര്‍ക്കാരിനോട് സഹകരിച്ചു എന്ന് മന്ത്രി പറഞ്ഞു.

Also Read : Kerala Budget 2025-26 Live | കേരള ബജറ്റ് അവതരണം ഉടൻ

ഓരോ ഘട്ടത്തിലും കൂടുതല്‍ മുന്നോട്ടു പോകാന്‍ നാലു വര്‍ഷവും ശ്രമിച്ചിട്ടുണ്ടെന്നും അതിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വളരെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലും മുന്നോട്ട് പോയത്, അവിടെ കേന്ദ്രത്തിന്റെ നിലപാട് പ്രതിസന്ധിയുണ്ടായി. എല്ലാ പ്രവര്‍ത്തനവും നിലച്ചു പോകുമെന്ന നിലയിലും അത് സംഭവിക്കാതെ മുന്നോട്ടു പോയി. അതിനനുസരിച്ച് മുന്നോട്ട് തന്നെ.

ഇന്ത്യയില്‍ നിന്നുള്ളവരെ ചങ്ങലയ്ക്കിട്ട് യുഎസില്‍ നിന്നും ഇവിടേക്ക് എത്തിച്ചതില്‍ നിന്നും മനസിലാവുന്നത് നമുക്ക് മറ്റുള്ളവരെ ആശ്രയിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ല. കേരളവും മറ്റ് സംസ്ഥാനങ്ങളും സ്വന്തം കാലില്‍ നിന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും.

ഏറ്റവും വലിയ ഉപഭോഗ സാധ്യതയുള്ള സ്ഥലമാണ്. അത് ഉപയോഗപ്പെടുത്തണം. കേരളം തുടരുന്ന സാമൂഹിക ക്ഷേമ രംഗത്തുള്ള എല്ലാ നയങ്ങളും ശക്തിപ്പെടുത്തി മുന്നോട്ടു പോകും. എല്ലാ മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News