‘കോടികൾ കിട്ടിയെന്ന് പ്രതിപക്ഷ എംഎൽഎമാർ സമ്മതിക്കുന്നു’; എന്നിട്ട് പറയുന്നത് ബജറ്റ് ഒന്നിനും കൊള്ളില്ലെന്ന് ആണെന്നും യു പ്രതിഭ

u-prathibha-mla

കേന്ദ്ര ബജറ്റ് നന്നായെന്നും സംസ്ഥാന ബജറ്റില്‍ ഒന്നുമില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ വിമർശിച്ച് യു പ്രതിഭ എം എൽ എ. നിയമസഭയിൽ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

കോടിക്കണക്കിന് രൂപ ബജറ്റില്‍ കിട്ടിയെന്നാണ് പ്രതിപക്ഷ എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ പോയി പറയുന്നത്. എന്നിട്ട് നിയമസഭയില്‍ വന്നിട്ട് ഒന്നിനും കൊള്ളാത്ത ബജറ്റ് ആണെന്ന് പറയുന്നു. 203 കോടി രൂപയുടെ പദ്ധതി കിട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 1216 കോടി രൂപയുടെ പദ്ധതി കിട്ടിയെന്ന് പെരുമ്പാവൂര്‍ എംഎല്‍എ പറഞ്ഞു. 182 കോടി രൂപ കിട്ടി എന്ന് മൂവാറ്റുപുഴ എംഎല്‍എയും സമ്മതിച്ചു.

Read Also: കടൽ മണൽ ഖനനം തടയാൻ വേണ്ടത് എല്ലാം ചെയ്യും , വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്: മന്ത്രി പി രാജീവ്

പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് വാരിക്കോരി കൊടുത്തിട്ടുണ്ട്. അവരാരും അത് പറയുന്നില്ല. ഭരണപക്ഷ എംഎല്‍എമാര്‍ക്ക് കുറച്ച് കൂടി പരിഗണന നല്‍കണമെന്നും അവർ പറഞ്ഞു. കേരളം എല്ലാത്തിലും മുന്നില്‍ ആണെന്നും ഞങ്ങള്‍ മലയാളികള്‍ അയ്യങ്കാളിയുടെ പിന്‍തലമുറക്കാര്‍ ആണെന്നും കെ ഡി പ്രസേനന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News