
ജലജീവന്‍ മിഷന്‍ അടക്കം ജലവിഭവ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മതിയായ തുക ബജറ്റില്‍ മാറ്റി വച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 2028 വരെ നീട്ടിയിട്ടുള്ള ജലജീവന്‍ മിഷന് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 560 കോടി രൂപയാണ് സംസ്ഥാന വിഹിതമായി ബജറ്റില്‍ നീക്കി വച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് ആനുപാതികമായി സംസ്ഥാനവും തുക നല്‍കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണ പ്രസംഗത്തില്‍ വ്യക്തമാക്കി. വാട്ടര്‍ അതോറിറ്റിക്ക് 869.03 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ജലനിധിക്ക് 53.57 കോടിയും നീക്കിവച്ചിട്ടുണ്ട്.
ഇതു മുന്‍വര്‍ഷത്തേക്കാള്‍ 15.50 കോടി അധികമാണ്. പൊതുജലാശയത്തിലേക്ക് മലിനജലം ഒഴുകുന്നില്ലെന്ന് ഉറപ്പാക്കുന്ന മലിനജല നിവാരണ പ്രവര്‍ത്തിക്ക് 70 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ആള്‍നൂഴികളില്‍ റോബോട്ടുകളുടെ സഹായത്തോടെ വൃത്തിയാക്കുന്നതടക്കമുള്ള ആധുനിക സൗകര്യങ്ങളൊരുക്കുന്നതിന് 30 കോടിയും നീക്കി വച്ചിട്ടുണ്ട്.
ALSO READ; കേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്
നഗരജലവിതരണ പദ്ധതികളുടെ നവീകരണത്തിന് 34 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. പഴയ കുടിവെള്ള പദ്ധതികളുടെ പുനുരദ്ധാരണത്തിനും വിവിധ ഉത്പാദന വിതരണ പ്രവര്‍ത്തികള്‍ക്കും 47 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രകൃതി ക്ഷോഭങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും കുടിവെള്ളവിതരണം നടത്തുന്നതിന് 6.50 കോടി രൂപയും ബജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊച്ചി കോര്‍പറേഷനുകളില്‍ മതിയായ അളവിലും മര്‍ദത്തിലും ദിവസം മുഴുവന്‍ ജലവിതരണം നടത്തുന്നതിനും വിതരണ നഷ്ടം കുറയ്ക്കുന്നതിനും പുനരുദ്ധാരണത്തിനും എഡിബി സഹായത്തോടെ നഗര ജലവിതരണ ശേഷി വര്‍ധിപ്പിക്കുന്നതിന് 75 കോടിയും നീക്കി വച്ചിട്ടുണ്ട്. ശുദ്ധജല ഉത്പാദനവും വിതരണവും പരമാവധിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടരുന്നതിന് 47 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ജലനിധിയിലൂടെ മഴവെള്ള ഭൂഗര്‍ഭജല റീചാര്‍ജ് പ്രവര്‍ത്തികള്‍ക്ക് 11.50 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. സാമൂഹ്യഅധിഷ്ടിത കുടിവെള്ള പദ്ധതി സുസ്ഥിരതാ പിന്തുണ ഉറപ്പു വരുത്തുന്നതിന് 29.61 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ശാസ്താംകോട്ട ശുദ്ധജല തടാകം പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി ഒരു കോടി രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 610 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിട്ടുള്ളത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ കോടി രൂപ അധികമാണ്. കെഎം മാണി സൂക്ഷ്മ ജലസേചന പദ്ധതിക്കായി 31 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകും. കുട്ടനാട്ടില്‍ അടിസ്ഥാന സൗകര്യ പ്രവര്‍ത്തനം നബാര്‍ഡ് വായ്പ കൂടി ലഭ്യമാക്കുന്ന പദ്ധതിക്ക് 100 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തികള്‍ക്ക് 57 കോടി രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

