ഇതെന്ത് ബജറ്റ്… ഇടുക്കിയെ പാടേ അവഗണിച്ച് യുഡിഎഫ് സർക്കാർ

VD Satheesan

മലയോര ജില്ലയായ ഇടുക്കിയെ പാടേ അവഗണിച്ച് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. 5 യു ഡി എഫ് എംഎൽഎമാർ ഉള്ള ജില്ലയ്ക്ക് മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പരിപൂർണ നിരാശ. കഴിഞ്ഞ ജനുവരിയിൽ മന്ത്രിയായിരുന്ന കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വിവിധ മേഖലകളെ ചേർത്ത് നിർത്തി പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളെക്കുറിച്ചൊന്നും യുഡിഎഫ് ബജറ്റ് പ്രസംഗത്തിൽ പരാമർശമില്ല.

കട്ടപ്പന–തേനി തുരങ്കപാത, കട്ടപ്പന ടൂറിസം ഹബ്, ചെറുതോണിയിൽ മിനി ഭക്ഷ്യ പാർക്ക്, ദേവികുളം നാഷണൽ അഡ്വഞ്ചർ അക്കാദമി, ഉടുമ്പൻചോല ഗവ. ആയുർവേദ മെഡിക്കൽ കോളേജ് കെട്ടിടം, തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ പാർപ്പിട സൗകര്യങ്ങൾ തുടങ്ങിയവ കഴിഞ്ഞ സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നതാണ്. ഇവയൊന്നും പരാമർശിക്കാതെയാണ്‌ യുഡിഎഫ് സർക്കാരിന്റെ പുതിയ ബജറ്റ്‌. സംസ്ഥാനത്തെ നാലാമത് ആയുർവേദ മെഡിക്കൽ കോളേജായ ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജിനും ബജറ്റിൽ പുർണ്ണ അവഗണനയാണ്.

Also read: പുതുയുഗം കോർപ്പറേറ്റ് യുഗം; യുഡിഎഫ് ബജറ്റിനെതിരെ കേരള കർഷകസംഘം

തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന തരത്തിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരുമെന്നും പറയുന്നു. എന്നാൽ എന്താണ് പദ്ധതിയെന്നോ എത്രയാണ് തുകയെന്നോ പറയാതെ പ്രഖ്യാപനമായി മാത്രമൊതുങ്ങാൻ പോകുകയാണോ എന്ന് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ട്. വിവിധ ജില്ലകളിൽ ഗ്രീൻ മാർഷൽസ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ മൂന്നാറിലാണിത്. അവ്യക്തമായ രണ്ടുവരിയല്ലാതെ പദ്ധതിയുടെ രൂപമെന്താണെന്നും വിശദീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News