
കേരളത്തിൽ നിക്ഷേപസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഭൂമി കണ്ടെത്താനുള്ള പ്രയാസം കാരണം ഒരു നിക്ഷേപകനും കേരളത്തിൽ നിക്ഷേപം നടത്താതെ മടങ്ങില്ല എന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ ടൂറിസം പദ്ധതിക്കായി 50 കോടി രൂപയും അനുവദിച്ചു. ആരോഗ്യ ടൂറിസം മേഖലയിൽ കേരളത്തിന് വലിയ സാധ്യതകൾ ഉണ്ട് എന്നും വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പ്രചരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.
കാരുണ്യ അനുബന്ധ ചികിത്സാ പദ്ധതിക്ക് ആദ്യ ഗഡുവായി 800 കോടി രൂപ നൽകുമെന്നു മന്ത്രി കെ എൻ ബാലഗോപാൽ. 10431.76 കോടി ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചു.ക്ഷേമപെൻഷൻ തെറ്റായി കൈപ്പറ്റുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു . തദ്ദേശ ഓഡിറ്റ് നടത്തി അനർഹരെ പുറത്താക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


