15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ജനുവരി 25 ന്; ബജറ്റ് ഫെബ്രുവരി 5 ന്: സ്പീക്കര്‍

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഫെബ്രുവരി 5നാണ് ബജറ്റ് അവതരിപ്പിക്കുക. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചെന്നും ബില്ലുകളുടെ കാര്യം സംസാരിച്ചില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ 9ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും 15ാം കേരള നിയമസഭയുടെ പത്താം സമ്മേളനം ആരംഭിക്കുക. ബജറ്റ് പാസ്സാക്കുകയാണ് പ്രധാന അജണ്ടയെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

Also Read:  ‘ശശി തരൂർ സംഘപരിവാർ പൗരനായി മാറുന്നു’: എ എ റഹീം എം പി

സംസ്ഥാന ചരക്ക് സേവന നികുതി ഭേദഗതി, കേരള മുനിസിപ്പാലിറ്റി ഭേദഗതി, കേരള പഞ്ചായത്ത് രാജ് ഭേദഗതി ഉള്‍പ്പെടെ 8 ബില്ലുകളും സഭ പരിഗണിക്കും. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചെന്നും ബില്ലുകളുടെ കാര്യം സംസാരിച്ചില്ലെന്നും ബില്ലുകളില്‍ അദ്ദേഹം ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News