കേരള ബജറ്റ് 2024; ‘അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് 50 കോടി’

അതിദാരിദ്ര നിർമ്മാർജന പദ്ധതിക്ക് 50 കോടി അനുവദിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീക്കായി 265 കോടിയും അനുവദിച്ചു.430 കോടിയുടെ കുടുംബശ്രീ ഉപജീവന പദ്ധതി സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: കേരള ബജറ്റ് 2024; കാര്‍ഷിക മേഖലയ്ക്ക് 1698 കോടി

അതേസമയം കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി അനുവദിച്ചു. നാളികേര വികസന പദ്ധതിക്കായി 65 കോടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ്പ് മാനേജ്‌മെന്റ് സ്ഥാപിക്കും. കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി. നെല്ല് ഉത്പാദന പദ്ധതിക്ക് 93.6 കോടിമണ്ണ് – ജലസംരക്ഷണത്തിന് 75 കോടി. വെറ്റനറി സര്‍വകാലാശലക്ക് 57 കോടി. വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78.45 കോടി. ക്ഷീര വികസനത്തിന് 150 കോടി. മത്സ്യബന്ധന മേഖലക്ക് 227.12 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. തീരദേശ വികസനം 136.9 കോടി.തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി. 80 കോടി ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്. തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടി. ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടിയും അനുവദിച്ചു .

ALSO READ: ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ നടപടികള്‍: ധനമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News