സംസ്ഥാന ബജറ്റ് ഇന്ന്, രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും

രണ്ടാം പിണറായി സർക്കാരിന്റെ 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ ഇന്ന് ബജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള നാലാമത്തെ ബജറ്റാണ് ഇന്ന് നടക്കുക. ഇന്ന് രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും.

ALSO READ: ‘കറുത്തേടത്ത് കോളനിക്കാരും ഭരണവും തമ്മിൽ മുമ്പ് വളരെ അകലം ഉണ്ടായിരുന്നു, ഇപ്പോൾ അത് ഇല്ലാതായിരിക്കുന്നു’; 51 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത് മന്ത്രി എം ബി രാജേഷ്

വിവിധ മേഖലകളിലടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ്. ജനങ്ങളുടെമേൽ ബാധ്യത അടിച്ചേൽപ്പിക്കാതെ വരുമാനം കൂട്ടാനുള്ള നടപടികൾ ബജറ്റിലുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.കേന്ദ്ര സർക്കാന്റിന്റെ അവഗണനയിൽ സാമ്പത്തിക പ്രയാസം നേരിടുന്ന സാഹചര്യത്തിൽ ആണ് ബജറ്റ് അവതരണം. സംസ്ഥാനത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഇടപെടൽ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച നടക്കുന്നത്.

ALSO READ:‘ഞാൻ മുസ്‌ലിം, രണ്ടുകുറി കുഞ്ഞാലി’; സോഷ്യൽമീഡിയയിൽ ചർച്ചയായി സച്ചിദാനന്ദന്റെ കവിത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News