കായിക മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനു പദ്ധതി കൊണ്ടുവരും: മന്ത്രി കെ എൻ ബാലഗോപാൽ

minister k n balagopal

കായിക മേഖലക്ക് 145.39 കോടി അനുവദിച്ചു. കായിക മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു . കേരള സർവകലാശാലയ്ക്ക് സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുന്നതിനായി അഞ്ചു കോടിയും കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് 18.8 കോടിയും കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 18.8 കോടിയും അനുവദിച്ചു. സ്പോർട്സ് ഉപകരണ വ്യവസായത്തിന് അഞ്ചു കോടി.കേരള സ്പോർട്സ് കൗൺസിൽ പ്രവർത്തനങ്ങൾക്കായി 39 കോടി എന്നിവയും ബഡ്ജറ്റിൽ വകയിരുത്തി.

also read: ടൂറിസം വരുമാനത്തിൽ കേരളം കോവിഡിന് മുൻപ് ഉള്ള സ്ഥിതിയിൽ എത്തി: മന്ത്രി കെ എൻ ബാലഗോപാൽ

108 ആംബുലൻസിനു 80 കോടി, ആധുനിക കാത്ത് ലാബിന് 45 കോടി, പകർച്ചവ്യാധി നിയന്ത്രണം 12 കോടി, 13.8 കോടി ഡയാലിസിസ്, എല്ലാ ജില്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രം ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. 27.60 കോടി ഇ ഹെൽത്ത്, ക്യാൻസർ ചികിത്സക്ക് 152.5 കോടി, ലൈഫ് മിഷനു 1160 കോടി, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനായി ട്രിഡയ്ക്ക് 7 കോടി, വട്ടിയൂർകാവ് ജംഗ്ഷൻ വികസനം, കട ഏറ്റെടുക്കുന്നതിന് 7 കോടിയും അനുവദിച്ചു. നഗര വികസന പരിപാടിക്ക് 1986.32 കോടി, 58.88 കോടി അധികം , നഗര മാലിന്യ നിർമജ്ജനം ശുചീത്വ കേരളം പദ്ധതിക്ക് 20 കോടി , സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിക്ക് 155 കോടി, ട്രാൻസ്ജെൻഡർ മഴവില്ല് പദ്ധതിക്ക് 5.5 കോടി, നവകേരള സദസ്അടിസ്ഥാന പദ്ധതികൾക്കായി 210 കോടിയും അനുവദിച്ചു. ഓരോ വകുപ്പിലും ഏഴ് കോടി രൂപ വരെയുള്ള പദ്ധതികൾ ഏറ്റെടുക്കാൻ ആകുമെന്നും മന്ത്രി പറഞ്ഞു.നവ കേരള പദ്ധതികൾ പൂർത്തീകരിക്കാൻ 500 കോടി, പോഷകാഹാരം മേഖലയ്ക്ക് 532.76 കോടി, പൊലീസ് ആധുനികവൽക്കരണത്തിന് 104 കോടി
ട്രഷറിക്ക് 20 കോടി, ജിഎസ്ടി വകുപ്പ് 23.9 കോടിയും അനുവദിച്ചു.

ഭൂനികുതി സ്ലാബ് 50% മാറ്റം വരുത്തും, 100 കോടി രൂപയുടെ അധിക വരുമാനം, 1 ലക്ഷത്തിന് ആളൊന്നിന് 7.5 പ്രതിവർഷം, ലോക സാമ്പത്തിക സാഹചര്യത്തിനൊത്ത് കേരളവും മുന്നേറണം, ഭാവി കേരളത്തിന്റെ വികസന രേഖയായി ബജറ്റ് മാറുമെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News