ഇതെന്ത് കണക്ക് ? ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് 25 ലക്ഷം രൂപയെന്ന് വാ​ഗ്ദാനം, വകയിരുത്തിയതോ വെറും 10 കോടിയും

V D SATHEESAN LIAR

തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ പല വൻ പ്രഖ്യാപനങ്ങളും ബജറ്റിൽ കണ്ടാൽ ആനും ഉറുമ്പും പോലുള്ള വ്യത്യാസമാണ് പ്രകടമാകുന്നത്. അതിൽ ഒന്നാണ് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’. പറഞ്ഞത് പോലെ ചെയ്തോ എന്ന് ചോദിച്ചാൽ കാണിക്കാനായി ചെയ്യുന്നത് പോലെ ആണ് യുഡിഎഫ് തട്ടിവിട്ട വൻ പ്രഖ്യാപനങ്ങൾ. കേരളത്തിലെ ഓരോ കുടുംബത്തിനും വർഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ കവറേജ് നൽകുമെന്നായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കോടികളുടെ ആവശ്യമുള്ള ഈ പദ്ധതിക്കായി വി ഡി സതീശൻ സർക്കാർ ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. ഈ തുച്ഛമായ തുക കൊണ്ട് ഊ പദ്ധതി എങ്ങനെ സാധ്യമാകും എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വൻ പ്രഖ്യാപനങ്ങളും എന്നാൽ അതിനായി വകയിരുത്തിയിരിക്കുന്നത് ചെറിയ ഒരു തുകയും – അതാണ് വി ഡി സതീശന്റെ ബജറ്റ്.

പ്രീമിയം തുകയായി പോലും ആയിരക്കണക്കിന് കോടികൾ വേണ്ടിവരുന്ന ഒരു പദ്ധതിക്കാണ് ഈ തുച്ഛമായ തുക നീക്കിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻചാണ്ടിയുടെ പേരും പറഞ്ഞ് വോട്ട് പിടിച്ചവർ അധികാരത്തിലെത്തിയപ്പോൾ വോട്ട് ചെയ്ത ജനങ്ങളെ പറ്റിക്കുകയാണ്.

ALSO READ: ബിജെപി മാതൃക നടപ്പിലാക്കി വി ഡി സതീശൻ; ആസൂത്രണ ബോർഡിനെ അട്ടിമറിച്ച് നീതി ആയോ​ഗ് മാതൃക നടപ്പിലാക്കാൻ ബജറ്റിലൂടെ ശ്രമം

10 കോടി രൂപ കൊണ്ട് കേരളത്തിലെ എത്ര കുടുംബങ്ങൾക്ക് 25 ലക്ഷത്തിന്റെ കവറേജ് നൽകാൻ കഴിയുമെന്നത് സതീശൻ സർക്കാരിന്റെ പുതിയ ‘സാമ്പത്തിക ശാസ്ത്രം’ തന്നെയാകാം. അതുമല്ലെങ്കിൽ ധവളപത്രം തയാറാക്കിക എഐ പറഞ്ഞതുമാവാം. അടിയന്തരമായ ആവശ്യമാണെന്നിരിക്കെ ഈ പദ്ധതിയെ ഇത്രയും തുച്ഛമായ പണംകൊണ്ട് എങ്ങനെ നടപ്പിലാക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News