കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍, സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1857 അധ്യാപക അധിക തസ്തികകള്‍; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

Kerala Cabinet Approves New Posts

വിവിധ മേഖലകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ച് മന്ത്രിസഭാ യോഗം. കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും ആണ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍ സൃഷ്ടിക്കും. മെഡിക്കല്‍ ഓഫീസര്‍, നേഴ്സിങ് ഓഫീസര്‍,ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികളാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ക്രിയാശരീര വകുപ്പില്‍ ഒരു പ്രൊഫസര്‍ തസ്തികയും ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കും.

അതേസമയം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1857 അധ്യാപക അധിക തസ്തികകള്‍ അനുവദിക്കും. 2025 – 26 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് തീരുമാനം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 655 അധിക തസ്തികകളും എയ്ഡഡ് സ്കൂളുകളില്‍ 1202 അധിക തസ്തികളുമാണ് സൃഷ്ടിക്കുന്നത്. തസ്തികകള്‍ക്ക് 1/ 10 /2025 മുതല്‍ പ്രാബല്യം അനുവദിക്കും.

വയനാട് സെന്‍റ് റോസെല്ലോസ് സ്പീച്ച് എച്ച്.എസ്.എസ്ല്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ എച്ച്.എസ്.എസ്.ടി (ഫിസിക്സ്) എച്ച്.എസ്.എസ്.ടി (കെമിസ്ട്രി), എച്ച്.എസ്.എസ്.ടി (ഗണിതം), എച്ച്.എസ്.എസ്.ടി (കമ്പ്യൂട്ടര്‍ സയന്‍സ്), എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മലയാളം) എച്ച്.എസ്.എസ്.ടി ജൂനിയര്‍ (ഇംഗ്ലീഷ്), ലാബ് അസിസ്റ്റന്‍റ് എന്നിങ്ങനെ ഏഴ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ALSO READ: ജൽജീവൻ മിഷൻ: കേന്ദ്ര വിഹിതം വൈകിയാലും പദ്ധതികൾ തുടരും; 4000 കോടി രൂപ നബാർഡ് വായ്പയ്ക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകളില്‍ നാഷണല്‍ കമ്മീഷണ്‍ ഫോര്‍ ഹോമിയോപതി 2024 റഗുലേഷന്‍ പ്രകാരം എട്ട് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ അംഗീകാരം നല്‍കാന്‍ തുരുമാനിച്ചു.

അസാപ്പ് (ASAP) കേരളയുടെ ചെയര്‍പേഴ്നണ്‍ ആന്‍റ് മാഗനജിംഗ് ഡയറക്ടര്‍ ആയി സേവനം അനുഷ്ടിച്ച് വരുന്ന ഡോ. ഉഷ ടൈറ്റസിന്‍റെ സേവന കാലാവധി 31.1.2026 മുതല്‍ ഒരു വര്‍ഷത്തേക്ക് പുനര്‍നിയമാന അടിസ്ഥാനത്തില്‍ നീട്ടി നല്‍കാന്‍ തീരുമാനിച്ചു.

മത്സ്യത്തൊഴിലാളി കടാശ്വസ കമ്മീഷന്‍റെ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് (റിട്ട) പി.എസ് ഗോപിനാഥന്‍റെ കാലാവധി കടാശ്വാസ കമ്മീഷന്‍റെ കാലാവധിക്ക് അനുസൃതമായി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനിച്ചു.

ഹോര്‍ട്ടികോര്‍പ്പ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും മാനേജിംഗ ഡയറക്ടറുമായുള്ള ജെ. സജീവിന്‍റെ സേവന കാലാവധി 24.3.2026 മുതല്‍ ഒരു വര്‍ഷത്തേക്ക്കൂടിയോ കേരള പബ്ലിക്ക് എന്‍റര്‍ പ്രൈസസ്(സെലക്ഷന്‍ ആന്‍റ് റിക്രൂട്ട്മെന്‍റ്) ബോര്‍ഡ് മുഖാന്തിരം തസ്തികയില്‍ നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അതുവരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News