ജൽജീവൻ മിഷൻ: കേന്ദ്ര വിഹിതം വൈകിയാലും പദ്ധതികൾ തുടരും; 4000 കോടി രൂപ നബാർഡ് വായ്പയ്ക്ക് മന്ത്രിസഭ അംഗീകാരം

JAL JEEVAN MISSION

സംസ്ഥാനത്തെ ജൽജീവൻ മിഷൻ പദ്ധതികൾ തടസ്സമില്ലാതെ നടപ്പിലാക്കുന്നതിനായി നിർണ്ണായക തീരുമാനങ്ങളുമായി മന്ത്രിസഭാ യോഗം. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് കേന്ദ്ര വിഹിതം ലഭ്യമാകാത്ത പക്ഷം സംസ്ഥാന ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് കരാർ നടപടികളുമായി മുന്നോട്ട് പോകാൻ മന്ത്രിസഭ അനുമതി നൽകി.

നിലവിൽ 15337.09 ലക്ഷം രൂപ അടങ്കൽ തുക വരുന്ന 10 പ്രധാന പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. കുടിവെള്ള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകങ്ങളായ ഈ പദ്ധതികൾ പൂർത്തിയാകാതെ ജനങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

എറണാകുളം (ശ്രീമൂലനഗരം, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പാറക്കടവ്, വെങ്ങോല, രായമംഗലം, രാമമംഗലം, മാറാടി, പാമ്പക്കുട), ഇടുക്കി (കഞ്ഞിക്കുഴി, വാഴത്തോപ്പ്, മര്യാപുരം, കാമാക്ഷി, വാത്തിക്കുടി, വണ്ണാപുരം), മലപ്പുറം (താനൂർ), പത്തനംതിട്ട (ചെന്നീർക്കര, ഓമല്ലൂർ), തിരുവനന്തപുരം (ആര്യനാട്, ഉഴമലയ്ക്കൽ, വെട്ടിച്ചാൻക്കുന്ന്, പള്ളിച്ചൽ, മടവൂർ, നാവായിക്കുളം, ആനാട്, നന്നിയോട്) എന്നീ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

ALSO READ: തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും

ജൽജീവൻ പദ്ധതിയുടെ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി 4000 കോടി രൂപ നബാർഡിൽ നിന്നും വായ്പ എടുക്കാൻ കേരള വാട്ടർ അതോറിറ്റിക്ക് മന്ത്രിസഭ അനുമതി നൽകി. NIDA പദ്ധതി പ്രകാരം എടുക്കുന്ന ഈ വായ്പയ്ക്ക് സർക്കാർ ഗ്യാരണ്ടി നൽകും.

പദ്ധതിയുടെ സംസ്ഥാന വിഹിതം കണ്ടെത്തുന്നതിനായി മുൻപ് അനുവദിച്ച 9000 കോടി രൂപയുടെ ഭാഗമായാണ് ഈ 4000 കോടി രൂപ കൂടി വായ്പ എടുക്കുന്നത്. ധനകാര്യ വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ഈ തുക കൈപ്പറ്റുക. കേന്ദ്ര വിഹിതം ഉറപ്പില്ലാത്ത സാഹചര്യത്തിലും ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News